സ്വര്‍ണക്കടത്തിലൂടെ പ്രതികള്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദ ബന്ധം തകര്‍ക്കാന്‍ ശ്രമിച്ചു: എന്‍ഐഎ


കേരളം (www.evisionnews.co): സ്വര്‍ണക്കടത്തിലൂടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദ ബന്ധം തകര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് എന്‍ഐഎ. വിദേശത്തുള്ള പ്രതികളെ യുഎഇ അറസ്റ്റ് ചെയ്തത് ഇക്കാരണത്താലാണ്. യുഎഇ അധികൃതര്‍ ഇക്കാര്യം അറിയിച്ചെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട മുഖ്യ ഗൂഢാലോചന നടന്ന യുഎഇയിലെത്തി തെളിവു ശേഖരിക്കാനായി മ്യൂച്ചല്‍ ലീഗല്‍ അസിസ്റ്റന്‍സ് പ്രകാരം അനുമതി തേടും.
കേസില്‍ പ്രധാന കണ്ണിയായ ഫൈസല്‍ ഫരീദിനേയും റബിന്‍സിനേയും ദുബൈയില്‍ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും ശക്തമായ നടപടിയെടുക്കുമെന്ന് അറിയിച്ചതായും എന്‍ഐഎ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?