കോവിഡ് കാലമായതിനാല്‍ അച്ഛന്റെ വീട്ടിലേക്ക് പോകാന്‍ സമ്മതിച്ചില്ല: ഏഴാംതരം വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍


ഉദുമ (www.evisionnews.co): ബേക്കലില്‍ ഏഴാംതരം വിദ്യാര്‍ത്ഥിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ ചിറമ്മല്‍ ഗുരുകൃപയിലെ പ്രസാദിന്റെയും അശ്വതിയുടെയും മകന്‍ വിഘ്നേഷിനെ(13)യാണ് ചൊവ്വാഴ്ച വൈകിട്ട് മരിച്ച നിലയില്‍ കണ്ടത്. കിടപ്പ് മുറിയില്‍ ഫാനില്‍ ചൂരിദാര്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ഉദുമയിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

ചൊവ്വാഴ്ച രാവിലെ വിഘ്നേഷ് അച്ഛന്റെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് കരഞ്ഞിരുന്നെങ്കിലും വീട്ടുകാര്‍ ഇത് കാര്യമാക്കിയിരുന്നില്ല. കോവിഡ് കാലമായതിനാല്‍ അച്ഛന്‍ വന്നതിന് ശേഷം പോയാല്‍ മതിയെന്ന് അമ്മ പറഞ്ഞു. ഇതിലുള്ള മനോവിഷമം കാരണം വിഘ്നേഷ് തൂങ്ങിമരിച്ചതാകാമെന്നാണ് സംശയിക്കുന്നത്. 


കോട്ടിക്കുളം ഗവ. ഫിഷറീസ് ഗവ. യു.പി സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിയായിരുന്നു വിഘ്നേഷ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. ട്രൂനാറ്റ് പരിശോധനയില്‍ കുട്ടിക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇന്‍ക്വസ്റ്റിന് മുമ്പ് ആര്‍.ടി.പി.സി.ആര്‍ പരിശോധന കൂടി വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു. മരണവിവരമറിഞ്ഞ് വിദേശത്തുള്ള അച്ഛന്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരങ്ങള്‍; ദേവിക, പഞ്ചമി (ഇരുവരും വിദ്യാര്‍ത്ഥിനികള്‍).



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?