കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ രണ്ടുപേര്‍ക്ക് കൂടി മര്‍ദനമേറ്റതായി പരാതി; ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
തൃശൂര്‍: (www.kvartha.com 11.10.2020) തൃശൂരിലെ ജയില്‍ വകുപ്പിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ രണ്ടുപേര്‍ക്ക് കൂടി മര്‍ദനമേറ്റതായി പരാതി. മോഷണക്കേസിലെ പ്രതികളുടെ പരാതിപ്രകാരം രണ്ട് കേസുകള്‍ കൂടി ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തു. മോഷണ കേസില്‍ റിമാന്റിലായി ഇവിടെ എത്തിയ പ്രതികള്‍ക്ക് ക്രൂര മര്‍ദനമേറ്റെന്നാണ് പരാതി. തൃശൂരില്‍ റിമാന്റിലാകുന്ന പ്രതികളെ ആദ്യം താമസിപ്പിക്കുന്നത് മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ അമ്പിളിക്കല സ്വകാര്യ ഹോസ്റ്റലിലാണ്. ജയില്‍ വകുപ്പ് ഏറ്റെടുത്ത് കോവിഡ് നിരീക്ഷണ കേന്ദ്രമാക്കിയ ഇവിടെ നിന്ന് കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ ജയിലിലേക്ക് മാറ്റുകയുള്ളൂ.
ആളൂര്‍, കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളില്‍ മോഷണക്കുറ്റത്തിന് അറസ്റ്റിലായ രണ്ടു പ്രതികള്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. കഞ്ചാവ് കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി ഷെമീര്‍ മര്‍ദനമേറ്റ് മരിച്ചതോടെയാണ് കൂടുതല്‍ പരാതികള്‍ പുറത്തുവന്നത്. ഷെമീറിനൊപ്പം അറസ്റ്റിലായ രണ്ടു പ്രതികള്‍ക്കും മര്‍ദനമേറ്റിരുന്നു. ഇവരുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും. ഷെമീര്‍ മരിച്ച സംഭവത്തില്‍ നാല് ജയില്‍ ഉദ്യോഗസ്ഥരെ പ്രതികളാക്കി ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.
Keywords: Thrissur, News, Kerala, attack, Case, COVID-19, Jail, Police, Accused, hospital, Treatment, Two more accused were beaten up at the Thrissur jail department observation center
Powered by Info News For You

Comments
Post a Comment