ക്ഷേത്രത്തിൽ നവരാത്രി ചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ് മുൻ എം എൽ എ ബി എ മുഹ് യുദ്ദീൻ ബാവക്ക് ഭീഷണി
മംഗളൂരു: (https://ift.tt/34hWsBt) പൂജാരിയുടെ ക്ഷണപ്രകാരം ക്ഷേത്രത്തിലെ നവരാത്രി ആഘോഷച്ചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ് നേതാവും മുൻ എം എൽ എയുമായ ബി എ മുഹ് യുദ്ദീൻ ബാവക്ക് ഭീഷണി. മുംബൈയിൽ നിന്ന് അനിൽ എന്ന് പരിചയപ്പെടുത്തിയയാളാണ് ഫോണിൽ വിളിച്ചതെന്ന് അദ്ദേഹം പണമ്പൂർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
മംഗളൂരു ബജ്പെ ഗുരുപുര അംബിക അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലാണ് പൂജാരിയുടേയും ബന്ധപ്പെട്ടവരുടേയും ക്ഷണം സ്വീകരിച്ച് താൻ സന്ദർശിച്ചതെന്ന് കഴിഞ്ഞ നിയമസഭയിൽ മംഗളൂറു നോർത്ത് മണ്ഡലം പ്രതിനിധീകരിച്ച ബാവ പറഞ്ഞു. അവിടെ നവരാത്രി ആഘോഷ ഭാഗമായി അരിയിടൽ ചടങ്ങ് നടക്കുന്നുണ്ടായിരുന്നു. തികഞ്ഞ ഇസ് ലാം മത വിശ്വാസിയാണ് താൻ. എന്നാൽ മതേതര ബോധമുള്ള പൊതുപ്രവർത്തകൻ എന്ന നിലയിൽ അതിൽ പങ്കാളിയായി. ഇതിന്റെ തുടർച്ചയായാണ് ഭീഷണി കോൾ വന്നത്.
Keywords: Mangalore,Congress,Threatened,Threatening,MLA,Karnataka,Programme,Temple,Top-Headlines,news,Politics,Phone-call, Former Congress MLA threatened for attending Navratri function at Temple.
< !- START disable copy paste -->
Powered by Info News For You

'ഇത് നെഹ്റു യുഗമല്ല, മോദി യുഗമാണ്. മുസ് ലിം ക്ഷേത്രത്തിൽ പോവണ്ട, ബീഫ് തീനികൾക്കും മുസ് ലിംകൾക്കും സന്ദർശിക്കാനുള്ളതല്ല ക്ഷേത്രം...' എന്നായിരുന്നു ഭീഷണി. പണമ്പൂർ പൊലീസ് കേസെടുത്തു.
Keywords: Mangalore,Congress,Threatened,Threatening,MLA,Karnataka,Programme,Temple,Top-Headlines,news,Politics,Phone-call, Former Congress MLA threatened for attending Navratri function at Temple.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment