ഭാര്യയില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് കാണിച്ച് കോടതിയില്‍; ഭര്‍ത്താവിന്റെ വാദം അംഗീകരിച്ച് കോടതി വിധി
ലക്‌നൗ: (www.kvartha.com 23.10.2020) ഭാര്യയില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് കാണിച്ച് യുപി കോടതിയെ സമീപിച്ച് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. വിവാഹമോചിതരായ ദമ്പതിമാരില്‍ ഭാര്യയ്ക്ക് ഗവണ്‍മെന്റ് പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും അതിനാല്‍ തനിക്ക് ഭാര്യയില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന വാദവുമായാണ് ഭര്‍ത്താവ് കോടതിയിലെത്തിയത്. അതേസമയം ഭര്‍ത്താവിന്റെ വാദം കോടതി അംഗീകരിക്കുകയും ഭര്‍ത്താവിന് ജീവനാംശം നല്‍കാന്‍ ഭാര്യയോട് ഉത്തരവിടുകയും ചെയ്തു.
മാസം 1000 രൂപ വീതം നല്‍കണമെന്നാണ് കോടതി വിധി. വര്‍ഷങ്ങളായി വേര്‍പ്പിരിഞ്ഞ് താമസിക്കുന്നവരാണ് ദമ്പതികള്‍. 1955 ലെ ഹിന്ദു മാരേജ് ആക്ട് പ്രകാരം, ഭാര്യയില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട്, 2013 ലാണ് ഭര്‍ത്താവ് കോടതിയെ സമീപിക്കുന്നത്. ഭാര്യ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച വ്യക്തിയാണെന്നും മാസം 12000 പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ്, കോടതി ജീവനാംശം നല്‍കാന്‍ വിധിച്ചത്.
Keywords: Lucknow, News, National, Court, Husband, Wife, Court Order, UP court orders wife to pay Rs 1,000 monthly maintenance allowance to husband
Powered by Info News For You

Comments
Post a Comment