ഫ്രാന്‍സിലെ ഇസ്ലാമിക വിരുദ്ധ നീക്കങ്ങളില്‍ പ്രതിഷേധവുമായി ഖത്തര്‍; നടപടികള്‍ ശക്തമാകുന്നു

ദോഹ: (www.kvartha.com 24.10.2020) ഫ്രാന്‍സിലെ ഇസ്ലാമിനെതിരെ നടക്കുന്ന വിവിധ നീക്കങ്ങളില്‍ ഖത്തറില്‍ പ്രതിഷേധ നടപടികള്‍ ശക്തമാകുന്നു. ഖത്തര്‍-ഫ്രാന്‍സ് സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി ഖത്തര്‍ സര്‍വ്വകലാശാല അറിയിച്ചു. ഖത്തറിലെ പ്രമുഖ വ്യാപാര കമ്പനി ആയ അല്‍മീറ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനി ഫ്രാന്‍സിന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തി.

ഫ്രാന്‍സില്‍ അധികൃതര്‍ മനഃപൂര്‍വം ഇസ്ലാമിനെതിരെയും ഇസ്ലാം ചിഹ്നങ്ങള്‍ക്കെതിരെയും നീക്കം നടത്തുകയാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് സാധനങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തിയെന്നും കമ്പനി അറിയിച്ചു. ഇസ്ലാമിനെ മുന്‍വിധിയോടെ കാണുന്നതും അതിന്റെ പവിത്രതയേയും അടയാളങ്ങളേയും അവമതിക്കുന്നതും ഒരു നിലക്കും അനുവദനീയമല്ല. 

Doha, News, Gulf, World, Protest, Anti Islam, Qatar, France, Anti Islam move protest in Qatar against France

ആധുനിക സമൂഹത്തിലെ മാനവിക മൂല്യങ്ങള്‍ക്കും ധാര്‍മികതക്കും നിരക്കാത്ത നടപടി കൂടിയാണിതെന്നും ഖത്തര്‍ യൂണിവേഴ്സിറ്റി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഫ്രാന്‍സില്‍ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ചരിത്ര അധ്യപകനെ കഴുത്ത് അറുത്തു കൊലപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ ശക്തമായത്. 

Keywords: Doha, News, Gulf, World, Protest, Anti Islam, Qatar, France, Anti Islam move protest in Qatar against France


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?