യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍
കണ്ണൂര്‍: (www.kvartha.com 13.10.2020) യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ആലക്കോട് നെല്ലിപ്പാറ കപ്പണയിലെ ബിജോയ് ജോസഫ് (40) ആണ് അറസ്റ്റിലായത്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലായി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ഡിവൈഎസ്പി ടി കെ രക്‌ന കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കണ്ണൂര്‍ തോട്ടട കൊറോണ സെന്ററിലേക്ക് മാറ്റി. കേസില്‍ രണ്ടാം പ്രതിയായ പ്രകാശ് കുര്യന്‍ (35) നേരത്തെ അറസ്റ്റിലായിരുന്നു.
സെപ്തംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം. കാര്‍ത്തികപുരത്തെ ഭര്‍തൃവീട്ടില്‍ താമസിച്ചുവരുന്ന യുവതിയെ ഫോണില്‍ ബന്ധം സ്ഥാപിച്ച ശേഷം യുവാക്കള്‍ ചതിയില്‍ വീഴ്ത്തുകയായിരുന്നു. വീട്ടില്‍ നിന്നും പുറത്തേക്കു പോയ യുവതിയെ പിന്നാലെ കാറില്‍ എത്തി ഇരുവരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ ശേഷം നെല്ലിപ്പാറയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. വൈകുന്നേരത്തോടെയാണ് യുവതിയെ ഇവര്‍ വിട്ടയച്ചത്. തുടര്‍ന്ന് തളിപ്പറമ്പ് പോലിസില്‍ പരാതി നല്‍കി.
കൂട്ടബലാത്സംഗ കുറ്റം ചുമത്തി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ചുവരുന്നതിനിടെ പ്രതികള്‍ മുങ്ങിയെങ്കിലും കൃത്യമായ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തുകയായിരുന്നു. എസ്‌ഐ എന്‍ കെ ഗിരീഷ്, എഎസ്‌ഐ കെ സത്യന്‍, സീനിയര്‍ സിപിഒമാരായ സുരേഷ് കക്കറ, ടി കെ ഗിരീഷ് എന്നിവരടങ്ങിയതാണ് അന്വേഷണ സംഘം.
Keywords: Kannur, News, Kerala, Molestation, Woman, Arrested, Arrest, Accused, Crime, Police, Complaint, Molestation against woman: Main accused arrested
Powered by Info News For You

Comments
Post a Comment