പത്തൊന്‍പതു ലക്ഷം പേര്‍ക്ക് ജോലിയും സൗജന്യ കോവിഡ് വാക്‌സിനും വാഗ്ദാനം ചെയ്ത് ബിഹാറില്‍ ബിജെപിയുടെ പ്രകടനപത്രിക; നിതീഷ് കുമാര്‍ തന്നെ അടുത്ത അഞ്ചു വര്‍ഷവും മുഖ്യമന്ത്രി

പട് ന: (www.kvartha.com 22.10.2020) പത്തൊന്‍പതു ലക്ഷം പേര്‍ക്ക് ജോലിയും സൗജന്യ കോവിഡ് വാക്‌സിനും വാഗ്ദാനം ചെയ്ത് ബിഹാറില്‍ ബിജെപിയുടെ പ്രകടനപത്രിക. വ്യാഴാഴ്ചയാണ് ബി ജെ പി പ്രകടന പത്രിക പുറത്തിറക്കിയത്. നിതീഷ് കുമാര്‍ തന്നെ അടുത്ത അഞ്ചു വര്‍ഷവും മുഖ്യമന്ത്രിയാകുമെന്നും ബിജെപി വ്യക്തമാക്കി. 10 ലക്ഷം സര്‍ക്കാര്‍ ജോലിയാണ് പ്രതിപക്ഷനേതാവ് തേജസ്വി യാദവ് ഉറപ്പു നല്‍കിയിരുന്നത്. ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് ദിവസങ്ങളിലായി മൂന്നു ഘട്ടമായിട്ടാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 10ന് ഫലം പുറത്തുവരും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തെ മുട്ടുകുത്തിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ബി ജെ പി നടത്തുന്നുണ്ട്. ഭരണം നഷ്ടമാകാതെ നോക്കലാണ് പ്രധാന ലക്ഷ്യം. Free Covid vaccine, 19 lakh jobs: BJP releases Bihar manifesto, Patna, Bihar-Election-2020, Bihar, BJP, Government-employees, Salary, Trending, Chief Minister, National

ഇപ്പോഴും അന്തിമഫലത്തില്‍ എത്തിച്ചേരാത്ത കോവിഡ് വാക്‌സിനാണ് ബിജെപിയുടെ പ്രകടനപത്രികയിലെ ഏറ്റവും സുപ്രധാനമായ വാഗ്ദാനം. കോവിഡ് വാക്‌സിന്‍ ഉല്‍പാദനത്തിന് തയാറാകുന്ന മുറയ്ക്ക് ബിഹാറില്‍ ഓരോരുത്തര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുകയും ചെയ്യും. ഇതാണ് ഞങ്ങളുടെ പ്രകടനപത്രികയിലെ ആദ്യവാഗ്ദാനമെന്ന് പത്രിക പുറത്തിറക്കി കൊണ്ട് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

മൂന്നു ലക്ഷം അധ്യാപകജോലി, ആരോഗ്യമേഖലയില്‍ ഒരു ലക്ഷം തൊഴില്‍, ബിഹാറിനെ ഐടി ഹബ്ബാക്കി കഴിയുമ്പോള്‍ 5 ലക്ഷം തൊഴില്‍, കാര്‍ഷിക ഹബ്ബാക്കി മാറ്റിയതിനുശേഷം 10 ലക്ഷം തൊഴില്‍ എന്നിങ്ങനെയാണ് ബിജെപി 'സങ്കല്‍പ് പത്രിക'യില്‍ ഉറപ്പു നല്‍കുന്നത്. ഒരു കോടി വനിതകളെ സ്വയം പര്യാപ്തരാക്കും, ഒന്‍പതാം ക്ലാസിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി മേശ ലഭ്യമാക്കും, 30 ലക്ഷം പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

അടുത്തിടെ നടന്ന രണ്ടു റാലികളിലും തേജസ്വി യാദവിന്റെ തൊഴില്‍ വാഗ്ദാനത്തിനെതിരെ ശക്തമായി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍. തേജസ്വി നിഷ്‌കളങ്കനും അനുഭവസമ്പത്തില്ലാത്ത ആളുമാണെന്ന് അദ്ദേഹം ആരോപിച്ചു. തേജസ്വി യാദവ് പത്തു ലക്ഷം തൊഴില്‍ വാഗ്ദാനം ചെയ്തപ്പോള്‍ ഇത്രയും പേര്‍ക്ക് ശമ്പളം നല്‍കുന്നതിനുള്ള പണം എവിടെനിന്നു കണ്ടെത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചോദിച്ചിരുന്നു.

Keywords: Free Covid vaccine, 19 lakh jobs: BJP releases Bihar manifesto, Patna, Bihar-Election-2020, Bihar, BJP, Government-employees, Salary, Trending, Chief Minister, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?