വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ചു
കൊല്ലം: (www.kvartha.com 04.10.2020) വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ചു. പത്തനാപുരം മാങ്കോട് ചരിവിള വീട്ടില്‍ രാജീവ്-സിന്ധു ദമ്പതിമാരുടെ മകള്‍ ആദിത്യ (11) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചയാണ് കുട്ടിക്ക് പാമ്പുകടിയേറ്റതായി മാതാപിതാക്കള്‍ കണ്ടത്.
ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് താലൂക്ക് ആശുപത്രിയിലേക്കും കൊണ്ടുപോയി. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലായിരിക്കെ ഞായറാഴ്ച പുലര്‍ച്ചെയാണ് കുട്ടി മരിച്ചത്. മാങ്കോട് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.
Keywords: Kollam, News, Kerala, Student, Girl, Snake, hospital, Treatment, Death, 11 year old girl died after being bitten by snake
Powered by Info News For You

Comments
Post a Comment