ആലുവയില്‍ വ്യാജ വിലാസമുണ്ടാക്കി സ്വര്‍ണം തട്ടിയ കൊറിയര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ആലുവ: (www.kvartha.com 28.10.2020) ആലുവയില്‍ വ്യാജ വിലാസമുണ്ടാക്കി സ്വര്‍ണം തട്ടിയ കൊറിയര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി സന്ദീപ് ആണ് അറസ്റ്റിലായത്. വ്യാജ വിലാസമുണ്ടാക്കി ആറു ലക്ഷം രൂപയുടെ സ്വര്‍ണമാണ് സന്ദീപ് തട്ടിയത്. ആലുവ തായിക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനാണ് സന്ദീപ്. വ്യാജ വിലാസം ഉണ്ടാക്കി അതിലേക്ക് സ്വര്‍ണം ഓര്‍ഡര്‍ ചെയ്ത് വരുത്തിയാണ് സന്ദീപ് തട്ടിപ്പ് നടത്തിയത്. ഓര്‍ഡര്‍ ചെയ്ത സ്വര്‍ണമടങ്ങിയ പാക്കറ്റ് എത്തുമ്പോള്‍ അതില്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കുകയും പായ്ക്കറ്റ് പഴയത് പോലെ ഒട്ടിക്കുകരയും ചെയ്യും. 

തുടര്‍ന്ന് ഈ വിലാസത്തില്‍ ആളില്ലെന്ന് അറിയിച്ച് പായ്ക്കറ്റ് തിരികെ അയക്കും. ഇത്തരത്തില്‍ ആറു ലക്ഷത്തോളം രൂപയുടെ സ്വര്‍ണം ആണ് സന്ദീപ് തട്ടിയത്. എന്നാല്‍ തിരികെ അയച്ച പായ്ക്കറ്റുകള്‍ ബാംഗ്ലൂരിലെ കമ്പനി ആസ്ഥാനത്ത് സ്‌കാന്‍ ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. സ്വര്‍ണം നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞ കമ്പനി ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സന്ദീപിനെ ഡിവൈഎസ്പി ജി വേണുവും സംഘവും നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്.

Aluva, News, Kerala, Arrest, Arrested, Gold, Crime, Police, Enquiry, Fake address fraud courier staff caught by police

Keywords: Aluva, News, Kerala, Arrest, Arrested, Gold, Crime, Police, Enquiry, Fake address fraud courier staff caught by police


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?