ലോക പ്രശസ്ത ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന്‍ അര്‍ബുദ ബാധയെ തുടര്‍ന്ന് അന്തരിച്ചു

വാഷിങ്ടണ്‍: (https://ift.tt/3ll4Ciq) ലോക പ്രശസ്ത ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന്‍ (65) അര്‍ബുദ ബാധയെ തുടര്‍ന്ന് അന്തരിച്ചു. ദീര്‍ഘകാലങ്ങളായി തൊണ്ടയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. മകന്‍ വോള്‍ഫ്ഗാംഗാണ് മരണവിവരം പുറത്തുവിട്ടത്.

റോളിങ് സ്റ്റോണ്‍ മാഗസിന്‍ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച 100 ഗിറ്റാറിസ്റ്റുകളുടെ പട്ടികയില്‍ എട്ടാം സ്ഥാനമാണ് എഡ്ഡി വാന്‍ ഹാലന് ലഭിച്ചത്. 2012-ല്‍ വേള്‍ഡ് മാഗസിന്‍, ലോകത്തിലെ ഏറ്റവും മകിച്ച ഗിറ്റാറിസ്റ്റായി എഡ്ഡിയെ തിരഞ്ഞെടുത്തു.

News, World, Washington, Death, Son, Diseased, Cancer, Rock legend Eddie Van Halen dies after battle with cancer


സ്റ്റേജിലും പുറത്തും പിതാവുമായി പങ്കിട്ട ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നുവെന്ന് മകന്‍ ട്വീറ്റ് ചെയ്തു. എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു, ഈ നഷ്ടത്തില്‍നിന്ന് ഞാന്‍ പൂര്‍ണമായും കരകയറുമെന്ന് കരുതുന്നില്ല. ഞാന്‍ അദ്ദേഹത്തെ വളരെയധികം സ്‌നേഹിക്കുന്നു- വോള്‍ഫ്ഗാംഗ് കുറിച്ചു.

News, World, Washington, Death, Son, Diseased, Cancer, Rock legend Eddie Van Halen dies after battle with cancer


1955 ല്‍ നെതര്‍ലാന്റ്‌സിലെ ആംസ്റ്റര്‍ഡാമിലാണ് എഡ്ഡി ജനിച്ചത്. ജാന്‍ വാന്‍ ഹാലന്‍, യൂജീന ഹാലന്‍ എന്നിവരാണ് മാതാപിതാക്കള്‍. പിതാവ് ജാന്‍ വാന്‍ ഹെലന്‍ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു. 1962 ല്‍ എഡ്ഡിയുടെ കുടുംബം അമേരിക്കയിലേക്ക് കുടിയേറി.

News, World, Washington, Death, Son, Diseased, Cancer, Rock legend Eddie Van Halen dies after battle with cancer


1970 കളുടെ തുടക്കത്തില്‍ സഹോദരന്‍ അലക്‌സിനൊപ്പം എഡ്ഡി വാന്‍ ഹാലന്‍ റോക്ക് ബാന്‍ഡ് സ്ഥാപിച്ചു. 1984ല്‍ അമേരിക്കയിലെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയ ജംപ് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സൃഷ്ടാവ് കൂടിയായിരുന്നു എഡ്ഡി. 

Keywords: News, World, Washington, Death, Son, Diseased, Cancer, Rock legend Eddie Van Halen dies after battle with cancer

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?