'പ്രായം ചിലര്‍ക്കു വെറും നമ്പറും മറ്റു ചിലര്‍ക്ക് ടീമിനു പുറത്തേക്കുള്ള വഴിയും'; ഇര്‍ഫാന്‍ പഠാന്റെ ട്വീറ്റ് ധോണിയെ ഉന്നമിട്ടുള്ളതാണെന്ന് വിമര്‍ശനം, ട്വീറ്റ് സൃഷ്ടിച്ച വിവാദക്കൊടുങ്കാറ്റ് ഏശാതെ ഇര്‍ഫാന്‍

ബറോഡ: (https://ift.tt/3d3iGKk) മുന്‍ ഇന്ത്യന്‍ താരം കൂടിയായ ഇര്‍ഫാന്‍ പഠാന്റെ ട്വീറ്റ്  മഹേന്ദ്രസിങ് ധോണിയെ ഉന്നമിട്ടുള്ളതാണെന്ന് വിമര്‍ശനം ഉയരുന്നതിനിടെ മറുട്വീറ്റുമായി വീണ്ടുമെത്തി. 'പ്രായം ചിലര്‍ക്കു വെറും നമ്പറും മറ്റു ചിലര്‍ക്ക് ടീമിനു പുറത്തേക്കുള്ള വഴിയുമാണെ'ന്നായിരുന്നു ആദ്യ ട്വീറ്റ്. ഇത് സൃഷ്ടിച്ച വിവാദക്കൊടുങ്കാറ്റൊന്നും പഠാനെ ഏശിയിട്ടില്ല. ആദ്യ ട്വീറ്റ് സൃഷ്ടിച്ച വിവാദങ്ങളുടെയും വിമര്‍ശനങ്ങളുടെയും പശ്ചാത്തലത്തില്‍ പഠാന്‍ വീണ്ടും ട്വിറ്ററില്‍ കുറിച്ച ഹിന്ദി വാചകങ്ങള്‍ ഏകദേശം ഇങ്ങനെയായിരുന്നു: 'രണ്ടു വരി വായിച്ചപ്പോഴേക്കും എല്ലാവരും തല തിരിച്ചു. പുസ്തകം മുഴുവന്‍ വായിച്ചാല്‍ തലകറങ്ങി വീഴുമല്ലോ!'

News, World, Baroda, Sports, Players, Cricket, MS Dhoni, Irfan Pathan, Criticism, Twitter, Tweet, Social Network, Irfan Pathan responds to criticism after his ‘Age is just a number’ indirect dig at MS Dhoni


തന്റെ രണ്ടു വരി ട്വീറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ ചലനം സൃഷ്ടിച്ചെന്ന് വ്യക്തമായതിനു പിന്നാലെ നിലപാട് കടുപ്പിച്ച് പഠാന്‍ രംഗത്തെത്തിയത്. 'പ്രായ ട്വീറ്റി'ന് ഇന്ത്യന്‍ ടീമില്‍ സഹതാരമായിരുന്ന ഹര്‍ഭജന്‍ സിങ് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പഠാന്‍ രണ്ടാമത് ട്വീറ്റുമായി വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നത്.

'പ്രായം ചിലര്‍ക്കു മാത്രം വെറും നമ്പറാണ്. മറ്റു ചിലര്‍ക്ക് ടീമിനു പുറത്തേക്കുള്ള വഴിയും'  എന്ന ഇര്‍ഫാന്‍ പഠാന്റെ ട്വീറ്റോടെയാണ് വിവാദം തലപൊക്കിയത്. ഐപിഎലില്‍ കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റതിനു പിന്നാലെയായിരുന്നു ഇര്‍ഫാന്‍ പഠാന്റെ പ്രതികരണം. ഇതോടെ ചെന്നൈ നായകന്‍ ധോണിയെ ലക്ഷ്യമിട്ടാണ് ട്വീറ്റെന്ന് വ്യാപക പ്രചാരണമുണ്ടായി.

ഹൈദരാബാദിനെതിരായ മത്സരത്തില്‍ ചെന്നൈയ്ക്ക് അവസാന ഓവറില്‍ വിജയത്തിലേക്ക് 28 റണ്‍സ് വേണമെന്നിരിക്കെ ധോണിയും ഇംഗ്ലിഷ് ഓള്‍റൗണ്ടര്‍ സാം കറനുമായിരുന്നു ക്രീസില്‍. എന്നാല്‍, ഇരുവര്‍ക്കും ചേര്‍ന്ന് നേടാനായത് 20 റണ്‍സ് മാത്രം. ഇതോടെ ഏഴു റണ്‍സിനാണ് ചെന്നൈ തോറ്റത്. സീസണില്‍ നാലു മത്സരങ്ങളില്‍ ചെന്നൈയുടെ മൂന്നാം തോല്‍വിയായിരുന്നു ഇത്. ടീമിന്റെ തോല്‍വിക്കും ധോണിയുടെ പ്രകടനത്തിനും അപ്പുറം, കളത്തില്‍ ധോണിയുടെ ശരീരഭാഷയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ബാറ്റിങ്ങിനിടെ പലപ്പോഴും ക്ഷീണം പ്രകടിപ്പിച്ച ധോണി, ഇടയ്ക്കിടെ കൈകള്‍ കാല്‍മുട്ടിലൂന്നിനിന്ന് ചുമയ്ക്കുന്നത് കാണാമായിരുന്നു. ഇതോടെയാണ് ഇര്‍ഫാന്‍ പഠാന്റെ പ്രതികരണം ധോണിയെ ഉദ്ദേശിച്ചാണെന്ന് ആരാധകരില്‍ പലരും ചൂണ്ടിക്കാണിച്ചത്.

ഈ സീസണില്‍ ധോണിയുടെ ടീമില്‍ കളിക്കേണ്ടിയിരുന്ന ഹര്‍ഭജന്‍ സിങ് തന്നെ ട്വീറ്റിന് പിന്തുണയുമായെത്തിയത് കൂടുതല്‍ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കിയിരുന്നു. ഇര്‍ഫാന്റെ നിലപാടിനോട് 10000000 ശതമാനവും യോജിക്കുന്നുവെന്നാണ് വിവാദ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ഹര്‍ഭജന്‍ സിങ് ട്വിറ്ററില്‍ കുറിച്ചത്. ഇത്തവണ സീസണ്‍ തുടങ്ങും മുന്‍പ് ഐപിഎലില്‍നിന്ന് പിന്‍വാങ്ങുകയാണെന്ന് അറിയിച്ച താരമാണ് ഹര്‍ഭജന്‍. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്‍മാറ്റമെന്നാണ് ഹര്‍ഭജന്‍ പ്രതികരിച്ചത്. ഹര്‍ഭജന്‍ സിങ്ങുമായുള്ള കരാര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് റദ്ദാക്കിയതായും പിന്നീടു റിപോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്ത്യന്‍ ജഴ്‌സിയില്‍ ഏറെ പ്രതീക്ഷ നല്‍കിയ തുടക്കത്തിനുശേഷം നിറംമങ്ങിപ്പോയ താരമാണ് പഠാന്‍. ഒരുകാലത്ത് സാക്ഷാല്‍ വസിം അക്രത്തിന്റെ പിന്‍ഗാമിയെന്നുപോലും വാഴ്ത്തപ്പെട്ട പഠാന്‍, പിന്നീട് മികച്ചൊരു ഓള്‍റൗണ്ടറെന്ന നിലയിലും പ്രതീക്ഷ നല്‍കിയിരുന്നു. 19-ാം വയസ്സില്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഇദ്ദേഹം, തൊട്ടടുത്ത വര്‍ഷം ഏകദിനത്തിലും മൂന്നു വര്‍ഷത്തിനുശേഷം ട്വന്റി20യിലും അരങ്ങേറി. എന്നാല്‍, 2012ല്‍ 28ാം വയസ്സിലായിരുന്നു അവസാന രാജ്യാന്തര മത്സരം.

സാധാരണ ക്രിക്കറ്റ് താരങ്ങളുടെ കരിയര്‍ അതിന്റെ ഔന്നത്യത്തിലെത്തുന്ന കാലത്താണ് കളമൊഴിയേണ്ടി വന്നതെന്ന് ചുരുക്കം. പഠാന്‍ ടീമിനു പുറത്തായതില്‍ അന്ന് ക്യാപ്റ്റനായിരുന്ന ധോണിക്കും പങ്കുണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഒട്ടേറെയാണ്. ഈ പശ്ചാത്തലവും പഠാന്റെ ട്വീറ്റിനെ ശ്രദ്ധേയമാക്കുന്നു.

Keywords: News, World, Baroda, Sports, Players, Cricket, MS Dhoni, Irfan Pathan, Criticism, Twitter, Tweet, Social Network, Irfan Pathan responds to criticism after his ‘Age is just a number’ indirect dig at MS Dhoni

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?