എല്ലാ പത്രങ്ങളിലും നിന്റെ ഫോട്ടോയുണ്ട്; ഒട്ടേറെപ്പേര്‍ മകന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കാനും അഭിനന്ദിക്കാനും വിളിക്കുന്നതിന്റെ സന്തോഷത്തില്‍ മുഹമ്മദ് സിറാജിന്റെ ഓട്ടോ ഡ്രൈവറായ പിതാവ്
ദുബൈ: (www.kvartha.com 25.10.2020) ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കഴിഞ്ഞ ദിവസം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍, ഉജ്ജ്വലമായ ബോളിങ് പ്രകടനവുമായി അവരുടെ വിജയശില്‍പിയായത് ഹൈദരാബാദുകാരന്‍ മുഹമ്മദ് സിറാജായിരുന്നു. എന്നാല്‍ മത്സരസമയത്ത് താന്‍ ഉള്ളുനീറി കഴിയുകയായിരുന്നുവെന്നാണ് മത്സരത്തിനുശേഷം ആര്‍സിബി അവരുടെ ട്വിറ്ററില്‍ പങ്കുവച്ച വിഡിയോയില്‍ സിറാജ് വെളിപ്പെടുത്തിയത്.
ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലുള്ള പിതാവിനെ ഒന്നു കാണാനോ ആശ്വസിപ്പിക്കാനോ സാധിക്കാത്ത വേദനയിലാണ് അന്ന് സിറാജ് കൊല്‍ക്കത്തയ്ക്കെതിരെ ബോള്‍ ചെയ്തത്.
'കുറച്ചു ദിവസമായി എന്റെ പിതാവിന് നല്ല സുഖമില്ല. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളാണ് അദ്ദേഹത്തെ അലട്ടുന്നത്. അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്കും വല്ലാത്ത ആശങ്കയുണ്ട്. പിതാവിനെ നേരിട്ട് കാണാനോ ആശ്വസിപ്പിക്കാനോ സാധിക്കുന്നില്ലല്ലോ എന്നതാണ് എന്റെ സങ്കടം' വിഡിയോയില്‍ സിറാജ് പറഞ്ഞു.
'ഞാന്‍ മിക്കപ്പോഴും അദ്ദേഹത്തെ ഫോണ്‍ ചെയ്യാറുണ്ട്. പക്ഷേ, ഫോണ്‍ വിളിച്ചാല്‍ ഉടന്‍ അദ്ദേഹം കരയാന്‍ തുടങ്ങും. എനിക്കാണെങ്കില്‍ അത് സഹിക്കാനും പറ്റില്ല. ഞാന്‍ ഫോണ്‍ കട്ട് ചെയ്യും. അദ്ദേഹത്തെ എത്രയും വേഗം സുഖപ്പെടുത്താന്‍ ഞാന്‍ എന്നും ദൈവത്തോട് പ്രാര്‍ഥിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിനു തൊട്ടുമുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നത്തെ മത്സരസമയത്ത് അതേക്കുറിച്ച് ഓര്‍ത്ത് മനസ്സ് വിങ്ങുകയായിരുന്നു' സിറാജ് പറഞ്ഞു.
അന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഹൈദരാബാദിലെ പത്രങ്ങളിലെല്ലാം തന്റെ ഫോട്ടോ വന്നതിന്റെ സന്തോഷത്തിലാണ് പിതാവെന്നും സിറാജ് വെളിപ്പെടുത്തി. ഒട്ടേറെപ്പേര്‍ മകന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കാനും അഭിനന്ദിക്കാനും വിളിക്കുന്നതിന്റെ സന്തോഷത്തിലാണ് ഓട്ടോ ഡ്രൈവറായ ആ പിതാവ്.
'പിന്നീട് വീട്ടിലേക്ക് വിളിച്ച എനിക്ക് ഏറ്റവും ആശ്വാസം പകര്‍ന്ന വാര്‍ത്ത, പിതാവ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയെന്നതായിരുന്നു. മത്സരം ജയിച്ചതിന്റെ സന്തോഷത്തിനു പുറമെയാണ് അത്തരമൊരു നല്ല വാര്‍ത്ത. എന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കാന്‍ ഒട്ടേറെപ്പേര്‍ വിളിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു അദ്ദേഹം. ഹൈദരാബാദിലെ എല്ലാ പത്രങ്ങളിലും എന്റെ ഫോട്ടോയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണെന്ന് ഞാന്‍ പറഞ്ഞു. സന്തോഷത്തോടെയിരിക്കാനും ഇഷ്ടമുള്ളതെല്ലാം കഴിക്കാനും ഉപദേശിച്ചാണ് അന്ന് ഞാന്‍ ഫോണ്‍ വച്ചത്' സിറാജ് പറഞ്ഞു.
ഐപിഎല്‍ ചരിത്രത്തിലാദ്യമായാണ് ഒരു ഇന്നിങ്‌സില്‍ രണ്ട് മെയ്ഡന്‍ ഓവറുകള്‍ എന്ന റെക്കോര്‍ഡ് സഹിതം നാല് ഓവറില്‍ എട്ട് റണ്‍സ് വഴങ്ങി സിറാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത് ! യുവതാരത്തിന്റെ ബോളിങ് മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എന്ന നിലയില്‍ ഒതുക്കിയ ബാംഗ്ലൂര്‍, 39 പന്തുകള്‍ ബാക്കിനിര്‍ത്തി വിജയത്തിലെത്തിയിരുന്നു. ഇതോടെ അവര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവച്ച സിറാജിനെ 2017ലെ ഐപിഎല്‍ താരലേലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ആദ്യമായി ടീമിലെത്തിച്ചത്. അന്ന് 2.6 കോടി രൂപയ്ക്കാണ് അവര്‍ സിറാജിനെ ടീമിലെടുത്തത്. പാവപ്പെട്ട പശ്ചാത്തലത്തില്‍നിന്ന് വരുന്ന സിറാജിനെ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ഹൈദരാബാദ് ടീം സ്വന്തമാക്കിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
Powered by Info News For You
കളത്തില്‍ അസാമാന്യ ബോളിങ് പ്രകടനത്തിലൂടെ ടീമിനെ വിജയത്തിലേക്ക് നയിക്കുമ്പോഴും, മനസ്സില്‍ കുത്തിനോവിച്ചിരുന്ന ഒരു വേദനയെക്കുറിച്ച് തുറന്നുപറയുകയാണ് വിഡിയോയിലൂടെ മുഹമ്മദ് സിറാജ്. അന്ന് അബൂദബിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എറിഞ്ഞൊതുക്കുമ്പോള്‍, ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സിറാജിന്റെ ഓട്ടോഡ്രൈവറായ പിതാവ് മുഹമ്മദ് ഗൗസ്.

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലുള്ള പിതാവിനെ ഒന്നു കാണാനോ ആശ്വസിപ്പിക്കാനോ സാധിക്കാത്ത വേദനയിലാണ് അന്ന് സിറാജ് കൊല്‍ക്കത്തയ്ക്കെതിരെ ബോള്‍ ചെയ്തത്.
'കുറച്ചു ദിവസമായി എന്റെ പിതാവിന് നല്ല സുഖമില്ല. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളാണ് അദ്ദേഹത്തെ അലട്ടുന്നത്. അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്കും വല്ലാത്ത ആശങ്കയുണ്ട്. പിതാവിനെ നേരിട്ട് കാണാനോ ആശ്വസിപ്പിക്കാനോ സാധിക്കുന്നില്ലല്ലോ എന്നതാണ് എന്റെ സങ്കടം' വിഡിയോയില്‍ സിറാജ് പറഞ്ഞു.
'ഞാന്‍ മിക്കപ്പോഴും അദ്ദേഹത്തെ ഫോണ്‍ ചെയ്യാറുണ്ട്. പക്ഷേ, ഫോണ്‍ വിളിച്ചാല്‍ ഉടന്‍ അദ്ദേഹം കരയാന്‍ തുടങ്ങും. എനിക്കാണെങ്കില്‍ അത് സഹിക്കാനും പറ്റില്ല. ഞാന്‍ ഫോണ്‍ കട്ട് ചെയ്യും. അദ്ദേഹത്തെ എത്രയും വേഗം സുഖപ്പെടുത്താന്‍ ഞാന്‍ എന്നും ദൈവത്തോട് പ്രാര്‍ഥിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിനു തൊട്ടുമുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നത്തെ മത്സരസമയത്ത് അതേക്കുറിച്ച് ഓര്‍ത്ത് മനസ്സ് വിങ്ങുകയായിരുന്നു' സിറാജ് പറഞ്ഞു.
അന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഹൈദരാബാദിലെ പത്രങ്ങളിലെല്ലാം തന്റെ ഫോട്ടോ വന്നതിന്റെ സന്തോഷത്തിലാണ് പിതാവെന്നും സിറാജ് വെളിപ്പെടുത്തി. ഒട്ടേറെപ്പേര്‍ മകന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കാനും അഭിനന്ദിക്കാനും വിളിക്കുന്നതിന്റെ സന്തോഷത്തിലാണ് ഓട്ടോ ഡ്രൈവറായ ആ പിതാവ്.
'പിന്നീട് വീട്ടിലേക്ക് വിളിച്ച എനിക്ക് ഏറ്റവും ആശ്വാസം പകര്‍ന്ന വാര്‍ത്ത, പിതാവ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയെന്നതായിരുന്നു. മത്സരം ജയിച്ചതിന്റെ സന്തോഷത്തിനു പുറമെയാണ് അത്തരമൊരു നല്ല വാര്‍ത്ത. എന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കാന്‍ ഒട്ടേറെപ്പേര്‍ വിളിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു അദ്ദേഹം. ഹൈദരാബാദിലെ എല്ലാ പത്രങ്ങളിലും എന്റെ ഫോട്ടോയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണെന്ന് ഞാന്‍ പറഞ്ഞു. സന്തോഷത്തോടെയിരിക്കാനും ഇഷ്ടമുള്ളതെല്ലാം കഴിക്കാനും ഉപദേശിച്ചാണ് അന്ന് ഞാന്‍ ഫോണ്‍ വച്ചത്' സിറാജ് പറഞ്ഞു.
ഐപിഎല്‍ ചരിത്രത്തിലാദ്യമായാണ് ഒരു ഇന്നിങ്‌സില്‍ രണ്ട് മെയ്ഡന്‍ ഓവറുകള്‍ എന്ന റെക്കോര്‍ഡ് സഹിതം നാല് ഓവറില്‍ എട്ട് റണ്‍സ് വഴങ്ങി സിറാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത് ! യുവതാരത്തിന്റെ ബോളിങ് മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എന്ന നിലയില്‍ ഒതുക്കിയ ബാംഗ്ലൂര്‍, 39 പന്തുകള്‍ ബാക്കിനിര്‍ത്തി വിജയത്തിലെത്തിയിരുന്നു. ഇതോടെ അവര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവച്ച സിറാജിനെ 2017ലെ ഐപിഎല്‍ താരലേലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ആദ്യമായി ടീമിലെത്തിച്ചത്. അന്ന് 2.6 കോടി രൂപയ്ക്കാണ് അവര്‍ സിറാജിനെ ടീമിലെടുത്തത്. പാവപ്പെട്ട പശ്ചാത്തലത്തില്‍നിന്ന് വരുന്ന സിറാജിനെ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ഹൈദരാബാദ് ടീം സ്വന്തമാക്കിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
Keywords: ‘Don’t worry, every newspaper in Hyderabad has your photo’ – Mohammed Siraj’s father was hospitalized just before his magical spell against KKR, Dubai, News, IPL, Sports, Cricket, Auto Driver, Hospital, Treatment, Player, Father, Gulf, World.
Powered by Info News For You
Comments
Post a Comment