ഒരു പൗരന് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങള്‍ പോലും ലഭിച്ചില്ല, എത്രയും പെട്ടെന്ന് മാധ്യമ പ്രവര്‍ത്തകനെ മോചിപ്പിക്കണം: പ്രധാനമന്ത്രിക്ക് എംപിമാരായ ബെന്നി ബെഹന്നാനും ബിനോയ് വിശ്വവും കത്ത് നല്‍കി
ന്യൂഡെല്‍ഹി: (https://ift.tt/3nwcJdE) ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തതില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എംപിമരായ ബിനോയ് വിശ്വം, ബെന്നി ബെഹന്നാന്‍ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സിദ്ദിഖ് കാപ്പനെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് ബെന്നി ബെഹ്നാന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു.
സിദ്ദിഖ് കാപ്പന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനായി കെ യു ഡബ്ല്യു ജെയുടെ ഡെല്‍ഹി യൂണിറ്റ് പോലീസുമായി ബന്ധപ്പെട്ടെങ്കിലും വിവരങ്ങള്‍ കൈമാറാന്‍ അവര്‍ തയ്യാറായില്ലെന്നും ഈ സാഹചര്യത്തില്‍ കെ യു ഡബ്ല്യു ജെയ്ക്ക് സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യേണ്ടി വന്നെന്നും ബെന്നി ബെഹ്നാന്‍ കത്തില്‍ പറഞ്ഞു.
ഒരു പൗരന് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങള്‍ പോലും സിദ്ദിഖ് കാപ്പന് ലഭിച്ചില്ലെന്നും അഭിഭാഷകരേയോ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ ബന്ധപ്പെടാന്‍ പോലും അദ്ദേഹത്തെ പോലീസ് അനുവദിച്ചില്ലെന്നും അറസ്റ്റുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിര്‍ദേശത്തെപ്പോലും യുപി പോലീസ് കാറ്റില്‍പ്പറത്തിയെന്നും ബെന്നി ബെഹ്നാന്‍ പറഞ്ഞു.
എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഭരണകൂടത്തിന്റെ നീക്കമാണ് ഇതിന് പിന്നിലെന്നും ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമല്ല മറിച്ച് ഇന്ത്യയിലെ പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നും ബെന്നി ബെഹ്നാന്‍ പറഞ്ഞു.
ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് സിദ്ദിഖ് കാപ്പന്റെ മോചനം സാധ്യമാക്കണമെന്നും ഭരണഘടന അനുശാസിക്കുന്ന മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കണമെന്നും ബെന്നി ബെഹ്നാന്‍ കത്തില്‍ പറഞ്ഞു.
ബെന്നി ബെഹ്നാന് പിന്നാലെ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ബിനോയ് വിശ്വം എംപിയും കത്തയച്ചു. കേരളത്തില്‍ നിന്നുള്ള പത്രപ്രവര്‍ത്തകനും കേരള യൂണിയന്‍ വര്‍ക്കിംഗ് ജേണലിസ്റ്റ് സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പനെയും മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത് ഹാത്രാസ് കേസില്‍ നിന്നും ശ്രദ്ധതിരിക്കാനാണെന്നും അറസ്റ്റുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളൊന്നും ഇക്കാര്യത്തില്‍ യുപി പോലീസ് പാലിച്ചില്ലെന്നും ബിനോയ് വിശ്വം കത്തില്‍ പറഞ്ഞു.
ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ആണിക്കല്ലാണ് മാധ്യമസ്വാതന്ത്ര്യം. എന്നാല്‍ സിദ്ദിഖ് കാപ്പനെപ്പോലുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ തീവ്രവാദ ആരോപണം ചുമത്തി അറസ്റ്റു ചെയ്യുന്ന നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്നും ബിനോയ് വിശ്വം കത്തില്‍ പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതും സത്യം പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതും പത്രപ്രവര്‍ത്തകരുടെ ജോലിയാണ്. എന്നാല്‍ അവരുടെ ശബ്ദത്തെ നിശബ്ദമാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അപലപിക്കേണ്ടത് തന്നെയാണെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
ഇത്തരം സ്വേച്ഛാധിപത്യ നടപടികളുടെ ഭാഗമായാണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം 142 ആയതെന്നും ബിനോയ് വിശ്വം അറിയിച്ചു.
Powered by Info News For You

Comments
Post a Comment