കോവിഡ് വാക്‌സിന്‍ പരീക്ഷിച്ച ഒരാള്‍ക്ക് അവശത; ജോണ്‍സണ്‍ & ജോണ്‍സണ്‍ മനുഷ്യരിലുള്ള പരീക്ഷണം നിര്‍ത്തി

വാഷിംഗ്ടണ്‍: (https://ift.tt/3lSemkz) കോവിഡ് വാക്‌സിന്‍ പരീക്ഷിച്ച ഒരാള്‍ക്ക് അവശത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജോണ്‍സണ്‍ & ജോണ്‍സണ്‍ മനുഷ്യരിലുള്ള പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അതേസമയം, കോവിഡ് വന്നുപോകട്ടെയെന്ന തരത്തിലുള്ള മനോഭാവം അപകടകരമാണെന്നും, മുന്‍കരുതല്‍ വേണമെന്നും ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയും രംഗത്തെത്തി.

News, World, Washington, Health, Vaccine, Covid-19, World, Health, Organization, Johnson & Johnson Covid-19 vaccine study paused due to unexplained illness in participant


60,000 പേരെ വാക്‌സിന്‍ പരീക്ഷണത്തിന് ക്ഷണിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ സംവിധാനവും കമ്പനി തല്‍ക്കാലം പിന്‍വലിച്ചു. അമേരിക്കയില്‍ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 200 ഇടങ്ങളില്‍ നിന്ന് അറുപതിനായിരം പേരെ തെരഞ്ഞെടുത്ത് പരീക്ഷണം നടത്താനാണ് കമ്പനി തീരുമാനിച്ചിരുന്നത്. 

'ഞങ്ങള്‍ താല്‍ക്കാലികമായി മനുഷ്യരിലെ കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവയ്ക്കുകയാണ്. മൂന്നാംഘട്ടത്തിലുള്ള ENSEMBLE പരീക്ഷണവും നിര്‍ത്തിവയ്ക്കുന്നു, പരീക്ഷണത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് അവശത കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്', കമ്പനി അറിയിച്ചു. 

പരീക്ഷണം നടത്തുന്ന മറ്റു രാജ്യങ്ങള്‍ അര്‍ജന്റീന, ബ്രസീല്‍, ചിലി, കൊളംബിയ, മെക്‌സിക്കോ, പെറു, ദക്ഷിണാഫ്രിക്ക എന്നിവയാണ്.

Keywords: News, World, Washington, Health, Vaccine, Covid-19, World, Health, Organization, Johnson & Johnson Covid-19 vaccine study paused due to unexplained illness in participant

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?