പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ആരെയും കുറ്റക്കാരായി കണ്ടെത്താത്തതിനാൽ കേസ്‌ അവസാനിപ്പിക്കുന്നതിനുള്ള റഫർ റിപ്പോർട്ട് നൽകുമെന്ന് സൂചന

കണ്ണൂർ: (www.kvartha.com 19.10.2020) ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ പാറയിൽ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട്‌ തിങ്കളാഴ്ച സമർപ്പിക്കും. സംഭവത്തിൽ ആരെയും കുറ്റക്കാരായി കണ്ടെത്താത്തതിനാൽ കേസ്‌ അവസാനിപ്പിക്കുന്നതിനുള്ള റഫർ റിപ്പോർട്ടായിരിക്കും അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സിഐ എം കൃഷ്‌ണൻ തളിപ്പറമ്പ്‌ ആർഡിഒ കോടതിയിൽ സമർപ്പിക്കുക. 

ബക്കളത്തെ പാർഥ കൺവൻഷൻ സെന്ററിന്‌ ലൈസൻസ്‌ ലഭിക്കാൻ വൈകിയതു മാത്രമല്ല സാജനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ്‌ റിപ്പോർട്ടിലെന്നറിയുന്നു. സാമ്പത്തിക ബുദ്ധിമുട്ട്‌, നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ കെടുകാര്യസ്ഥത, തുടങ്ങി മറ്റു വിഷയങ്ങളും അദ്ദേഹത്തെ അലട്ടിയതായി ‌ അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ്‌ സൂചന.

2019 ജൂൺ 18നാണ്‌ സാജൻ പാറയിലിനെ(49) ചിറക്കൽ അരയമ്പേത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌. വളപട്ടണം പൊലീസ്‌ അസ്വാഭാവിക മരണത്തിന്‌ കേസെടുത്തു. കണ്ണൂർ നർക്കോട്ടിക്‌ സെൽ ഡിവൈഎസ്‌പിയായിരുന്ന വി എ കൃഷ്‌ണദാസിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണച്ചുമതല.

Keywords: Kerala, News, Kannur, Suicide, Case, Police, Investigation-report, Report, Court, Business Man, Expatriate businessman commits suicide: No one found guilty.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?