രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം വീണ്ടും ഹാത്‌റാസിലേക്ക്

ന്യൂഡെല്‍ഹി: (https://ift.tt/36zZrqq) ഉത്തര്‍പ്രദേശിലെ ഹാത്‌റാസില്‍ കൂട്ടപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും 40 കോണ്‍ഗ്രസ് എംപിമാരും വീണ്ടും പോകുന്നു. പ്രിയങ്കാഗാന്ധി വദ്രയും ഇവര്‍ക്കൊപ്പമുണ്ടാകും. 

യുവതിയുടെ മൃതദേഹം രക്ഷിതാക്കളുടെ സമ്മതമില്ലാതെ സംസ്‌കരിച്ചതിലുള്‍പ്പെടെ രാജ്യമെങ്ങും പ്രതിഷേധമുയരുന്നതിനിടെയാണ് രാഹുലും പ്രിയങ്കയും യുവതിയുടെ കുടുംബാംഗങ്ങളെ കാണുന്നതിനായി ഹാത്‌റാസിലെത്തിയത്.

എന്നാല്‍ യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും നോയ്ഡയ്ക്ക് സമീപം യു പി പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഡെല്‍ഹി-യു പി യമുന എക്‌സ്പ്രസ് ഹൈവേയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവും യു പി പോലീസിന്റെ ലാത്തിച്ചാര്‍ജും ഉള്‍പ്പെടെയുള്ള നാടകീയ സംഭവങ്ങള്‍ക്ക ഒടുവിലായിരുന്നു അറസ്റ്റ്. പിന്നീട് ബുദ്ധ സര്‍ക്യൂട്ട് അതിഥിമന്ദിരത്തില്‍ കുറച്ചുനേരം തടഞ്ഞുവെച്ചശേഷം ഇവരെ വിട്ടയച്ചു. 

News, National, India, UP, New Delhi, Rahul Gandhi, Politics, Priyanka Gandhi, Congress, Police, Arrest, Congress delegation led by Rahul Gandhi and Priyanka Gandhi to visit family of Hathras victim


കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പറയണമെന്നും തടഞ്ഞു വെച്ചപ്പോള്‍ രാഹുല്‍ പോലീസിനോട് ശബ്ദമുയര്‍ത്തി ആവശ്യപ്പെട്ടു. ബഹളത്തിനിടയില്‍ പോലീസിന്റെ തള്ളില്‍ രാഹുല്‍ വീണിരുന്നു. പോലീസ് ഉന്തി നിലത്തിട്ടെന്നും ലാത്തിച്ചാര്‍ജ് നടത്തിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ക്രമസമാധാനം തകര്‍ത്തതിന് ഐ പി സി 188 പ്രകാരമാണ് അറസ്റ്റെന്ന് പോലീസ് പിന്നീട് വ്യക്തമാക്കി.

യുവതിയുടെ ഗ്രാമത്തിലേക്കുളള പ്രവേശന കവാടത്തിലുള്‍പ്പടെ ഗ്രാമത്തിലേക്കുളള എല്ലാ വഴികളിലും പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. യുവതിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് പോലീസ് ഫോണ്‍ പിടിച്ചെടുത്തതായും യുവതിയുടെ പിതാവിനെ മര്‍ദിച്ചതായും ആരോപണമുണ്ട്.

Keywords: News, National, India, UP, New Delhi, Rahul Gandhi, Politics, Priyanka Gandhi, Congress, Police, Arrest, Congress delegation led by Rahul Gandhi and Priyanka Gandhi to visit family of Hathras victim

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?