കണ്ണൂരില്‍ നിന്നും ഇന്‍ഡിഗോ രണ്ടാം ഘട്ട പ്രതിദിന സര്‍വീസ് എട്ടിന് പുനരാരംഭിക്കും
കണ്ണൂര്‍: (www.kvartha.com 07.10.2020) കണ്ണൂര്‍-ഹൈദരാബാദ് സെക്ടറില്‍ ഇന്‍ഡിഗോയുടെ രണ്ടാമത്തെ പ്രതിദിന സര്‍വീസ് എട്ടുമുതല്‍ തുടങ്ങും. രാവിലെ 9.30ന് കണ്ണൂരിലെത്തി പത്തിന് തിരിച്ചു ഹൈദരാബാദിലേക്കു പോകുന്ന തരത്തിലാണു സര്‍വീസ്. നിലവില്‍ വൈകുന്നേരം 4.50ന് ഹൈദരാബാദില്‍ നിന്ന് കണ്ണൂരില്‍ എത്തിച്ചേരുന്ന സര്‍വീസാണുള്ളത്. രാത്രി 9.20നാണ് തിരിച്ചു ഹൈദരാബാദിലേക്കു സര്‍വീസ്. ഇന്‍ഡിഗോയുടെ കണ്ണൂര്‍-ചെന്നൈ സര്‍വീസ് 16 മുതല്‍ എല്ലാ ദിവസവുമാക്കുന്നുണ്ട്.
ബംഗളൂരുവിലേക്ക് ഇന്‍ഡിഗോയുടെ രണ്ട് പ്രതിദിന സര്‍വീസുകളുണ്ട്. കൊച്ചി, ഹുബ്ലി എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസും തിരുവനന്തപുരം, ഗോവ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ നാലു സര്‍വീസും ഇന്‍ഡിഗോ നടത്തിവരുന്നുണ്ട്. ഇതോടൊപ്പം കോവിഡ് ലോക് ഡൗണിന് ശേഷമുള്ള എയര്‍ബബിള്‍ നോണ്‍ ഷെഡ്യൂള്‍ സര്‍വീസുകളുടെ ഭാഗമായി ഷാര്‍ജ, ദുബൈ, ദോഹ എന്നിവിടങ്ങളിലേക്കും ഇന്‍ഡിഗോ പ്രതിവാരസര്‍വീസുകള്‍ നടത്തുന്നുണ്ട്.
Keywords: Kannur, News, Kerala, Airport, Flight, Indigo, Second phase of Indigo daily service from Kannur will resume on October 8
Powered by Info News For You

Comments
Post a Comment