പ്രതിഷേധം ഫലം കണ്ടു; ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം സര്‍ക്കാര്‍ തല്‍ക്കാലം പിടിക്കില്ല

തിരുവനന്തപുരം: (www.kvartha.com 05.10.2020) സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിഷേധം ഒടുവില്‍ ഫലം കണ്ടു. ജീവനക്കാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഒരുമാസത്തെ ശമ്പളം പിടിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നു. ഭരണാനുകൂല സംഘടനകള്‍ ഉള്‍പ്പെടെ എതിര്‍ത്തതാണ് സര്‍ക്കാരിനെ പിന്‍മാറാന്‍ പ്രേരിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി ഗുരുതരമായാല്‍ മാത്രം പുനഃരാലോചനയുണ്ടാകും.

സാലറി കട്ട് തുടര്‍ന്നാല്‍ പണിമുടക്ക് ആരംഭിക്കാന്‍ പ്രതിപക്ഷ സംഘടനകളുടെ നീക്കമുണ്ടായിരുന്നു. കോടതിയെ സമീപിക്കാനും ആലോചനയുണ്ടായിരുന്നു. രണ്ടും തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പിന്മാറുന്നത്.



Keywords: The government will not withhold one month's salary of employees for the time being,Thiruvananthapuram,News,Government-employees,Salary,Protesters,Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?