അമ്മയെ ആക്രമിക്കുന്നതു തടയാനെത്തിയ മകള്‍ കുത്തേറ്റു മരിച്ച സംഭവം; മൂന്നുപേര്‍ പിടിയില്‍

കൊല്ലം: (www.kvartha.com 31.10.2020) അമ്മയെ ആക്രമിക്കുന്നതു തടയാനെത്തിയ മകള്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ അയല്‍വാസികളായ മൂന്നുപേര്‍ പിടിയില്‍. പ്രതികളായ ഫാമിലി നഗറില്‍ പഴയത്തു വീട്ടില്‍ ഉമേഷ് ബാബു (62), ഭാര്യ ശകുന്തള (56), മകള്‍ സൗമ്യ (20) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലം ഉളിയക്കോവില്‍ പഴയത്തു ജംക്ഷനു സമീപം സ്‌നേഹ നഗറില്‍ ദാമോദര്‍ മന്ദിരത്തില്‍ മോസസ് ദാമോദറിന്റെ മകള്‍ അഭിരാമി (24) ആണ് കുത്തേറ്റു മരിച്ചത്. വെട്ടും കുത്തുമേറ്റ മാതാവ് ലീന (48) കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അഭിരാമിയുടെ കുടുംബവും ഉമേഷ് ബാബുവുമായി ഏറെ നാളായി തര്‍ക്കമുണ്ടായിരുന്നു. ഉമേഷ് ബാബുവിന്റെ വീട്ടിലെ മലിനജലം അഭിരാമിയുടെ വീടിന് മുന്നിലൂടെ ഒഴുക്കുന്നുവെന്ന് അഭിരാമി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് കൂട്ടരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അനുനയ ചര്‍ച്ച നടന്നു.

വ്യാഴം രാത്രി പതിനൊന്നോടെ ലീന നടന്നു വരുമ്പോള്‍ ഉമേഷിന്റെ ഭാര്യയും മകളും ഇതു മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇതേച്ചൊല്ലി ലീനയും ഉമേഷിന്റെ കുടുംബവും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ കത്തിയുമായി പാഞ്ഞെത്തിയ ഉമേഷ് ലീനയെ ആക്രമിച്ചു. നിലവിളികേട്ട് ഓടിയെത്തുമ്പോഴാണ് അഭിരാമിയെയും ആക്രമിച്ചത്. പിടിവലിക്കിടെ കത്തിയുമായി ഉമേഷും നിലത്തുവീണു. 

Kollam, News, Kerala, Crime, Killed, Death, hospital, Treatment, House, Police, Girl's death in Kollam; Three arrested

സമീപവാസിയുടെ ഓട്ടോയിലാണു ലീനയെയും അഭിരാമിയെയും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്ന് ഇരുവരെയും സ്വകാര്യ മെഡിക്കല്‍ കോളജിലേക്കു മാറ്റിയെങ്കിലും അഭിരാമി മരിച്ചു. ലീന അപകടനില തരണം ചെയ്തിട്ടില്ല. അഭിരാമിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്കു മാറ്റി.

Keywords: Kollam, News, Kerala, Crime, Killed, Death, hospital, Treatment, House, Police, Girl's death in Kollam; Three arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?