കോവിഡ് ചികിത്സയ്ക്കിടെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ കാര്‍യാത്ര; വിവാദമായപ്പോള്‍ പ്രതിരോധ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയിരുന്നുവെന്നും അണികളെ ആവേശം കൊള്ളിക്കാനുള്ള ചെറുയാത്രയെന്നും വിശദീകരണം
വാഷിങ്ടന്‍: (www.kvartha.com 05.10.2020) കോവിഡ് ചികിത്സയ്ക്കിടെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ കാര്‍യാത്ര വിവാദമാകുന്നു. ട്രംപിനെ കൂടാതെ മറ്റ് രണ്ടുപേരും കാറിലുണ്ടായിരുന്നു. എന്നാല്‍ അണികളെ ആവേശംകൊള്ളിക്കാനുള്ള ചെറുയാത്രയെന്നാണ് വിശദീകരണം. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയിരുന്നുവെന്നും വൈറ്റ് ഹൗസ് ന്യായീകരിച്ചു.
അതിനിടെ പ്രോട്ടോക്കോള്‍ ലംഘിച്ച് ആശുപത്രിക്കു പുറത്ത് അണികളെ കാണാന്‍ ട്രംപ് പോയതിനെതിരെ ആരോഗ്യ വിദഗ്ധര്‍ക്കിടയിലും മെഡിക്കല്‍ സമൂഹത്തിലും രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്. സ്വന്തം സര്‍ക്കാരിന്റെ പൊതുജനാരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുകയാണ് ട്രംപ് ചെയ്തതെന്നാണ് പ്രധാന വിമര്‍ശനം.

Powered by Info News For You

കോവിഡ് ചികിത്സയില്‍ കഴിയുന്ന വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ നിന്ന് ബുള്ളറ്റ് പ്രൂഫ് കാറില്‍ മാസ്‌ക് ധരിച്ച് ഞായറാഴ്ചയാണ് ട്രംപ് അനുയായികളെ അഭിവാദ്യം ചെയ്യാന്‍ പോയത്. ട്രംപ് അനുയായികളെ കൈവീശിക്കാണിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ തിരിച്ചെത്തി. വെള്ളിയാഴ്ച മുതല്‍ ട്രംപ് ഇവിടെ ചികിത്സയിലാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജൂഡ് ഡിയര്‍ അറിയിച്ചു.
അതേസമയം സംഭവത്തോട് ട്രംപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു;
ചികിത്സയ്ക്കിടെ കൊറോണ വൈറസിനെക്കുറിച്ച് താന്‍ വളരെയധികം പഠിച്ചു. 'ഇതാണ് യഥാര്‍ത്ഥ വിദ്യാലയം,' 'എനിക്ക് അത് ലഭിച്ചു, ഞാന്‍ അത് മനസ്സിലാക്കുന്നു.' താന്‍ പുറത്തുപോയത് തന്റെ അനുയായികള്‍ക്ക് ഒരു ചെറിയ ആശ്ചര്യം നല്‍കാനാണെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ട്രംപ് പറഞ്ഞു.
അതേസമയം രോഗത്തെ നിസാരവല്‍ക്കരിക്കുന്ന പ്രസിഡന്റ് മറ്റുള്ളവരുടെ ജീവന്‍കൂടി അപകടത്തിലാക്കുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ വിമര്‍ശിച്ചു. അതിനിടെ കോവിഡ് ബാധിതനായ ട്രംപിന്റെ രോഗം നിസാരമല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ഓക്‌സിജന്‍ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു. തീവ്രരോഗബാധിതരിലാണ് ഓക്‌സിജന്‍ ലെവല്‍ താഴുന്നത്.
പ്രസിഡന്റിനു സ്റ്റിറോയിഡുകള്‍ നല്‍കിത്തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. രോഗിയുടെ നില ഗുരുതരമാകുമ്പോള്‍ മാത്രം നല്‍കാറുള്ള മരുന്നുകളാണ് എഴുപത്തിനാലുകാരനായ ട്രംപിന് നല്‍കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പു പ്രചാരണരംഗത്തേക്ക് വേഗം മടങ്ങിയെത്തേണ്ടത് കണക്കിലെടുത്താണ് ഇത്തരം ചികിത്സാമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്നും സൂചനയുണ്ട്.

Keywords: I Get It, Says Trump, Then Briefly Exits Hospital For Little Surprise, Washington,News,President,Controversy,Donald-Trump,Twitter,Video,World.
Powered by Info News For You
Comments
Post a Comment