അബൂദബിയില്‍ മിനി ബസ് കാറിലിടിച്ച് മറിഞ്ഞ് തൃശൂര്‍ സ്വദേശി മരിച്ചു
അബൂദബി: (www.kvartha.com 21.10.2020) അബൂദബിയില്‍ മിനി ബസ് കാറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു. മണലൂര്‍ ഗവ. ഐടിഐക്കു സമീപം അതിയുന്തന്‍ ആന്റണിയുടെ മകന്‍ ലിനിനാണ് (27) മരിച്ചത്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് കാരമുക്ക് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ നടക്കും.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ജോലിസ്ഥലത്തേക്കു പോകുന്നതിനിടെ ലിനിന്‍ സഞ്ചരിച്ച മിനി ബസ് കാറിലിടിച്ചു മറിയുകയായിരുന്നു. അബൂദബി മഹാവി അഡ്‌നോക്കിലെ സ്റ്റാര്‍ ബാര്‍ക്‌സിലെ ജീവനക്കാരനാണ് ലിനിന്‍. അമ്മ: ലില്ലി. സഹോദരങ്ങള്‍: ലിന്റോ (ദുബൈ), ലിയോണ്‍.
Powered by Info News For You

Keywords: Malayali man dies accident in Abu Dhabi, Abu Dhabi, News, Malayalee, Accidental Death, Accident, Obituary, Gulf, World.
Powered by Info News For You

Comments
Post a Comment