കേരളാ ഗവണ്‍മെന്റ് നഴ്സസ് ആന്റ് പബ്ലിക് ഹെല്‍ത്ത് നഴ്സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും സ്‌കോളര്‍ഷിപ്പും; അപേക്ഷ ക്ഷണിച്ചു


തിരുവനന്തപുരം: (https://ift.tt/319BAdU) പ്ലസ് ടു എല്ലാ ഗ്രൂപ്പും സി ബി എസ് ഇ, ഐ സി എസ് ഇ, ടി എച്ച് എസ് എല്‍ സി, വി എച്ച് എസ് സി എന്നീ പരീക്ഷകളില്‍ സ്റ്റേറ്റ് ലെവലില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനവും എസ് എസ് എല്‍ സിക്ക് ജില്ലാതലത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ, ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ്. കേരളാ ഗവണ്‍മെന്റ് നഴ്സസ് ആന്റ് പബ്ലിക് ഹെല്‍ത്ത് നഴ്സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്കാണ് ക്യാഷ് അവാര്‍ഡിനും സ്‌കോളര്‍ഷിപ്പിനുമുളള അപേക്ഷ ക്ഷണിച്ചത്.

News, Kerala, State, Thiruvananthapuram, Scholarship, Education, Students, Nurses, Award, SSLC, Plus Two, Application invited for Cash Award and Scholarship for Children of Nurses


വിവിധ പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ എന്‍ട്രന്‍സ് പരീക്ഷ മുഖേന ഗവണ്‍മെന്റ് ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്കും ഗവണ്‍മെന്റ് നഴ്സിംഗ് സ്‌കൂളുകളിലും ഗവണ്‍മെന്റ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സ്‌കൂളിലും പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 

പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയ തീയതി മുതല്‍ മൂന്നു മാസത്തിനകം ഇതിനുളള അപേക്ഷ നിശ്ചിത ഫോറത്തില്‍ അതതു ജില്ലയിലെ എം സി എച്ച് ഓഫീസര്‍ വഴിയോ ഡിസ്ട്രിക്ട് നഴ്സിംഗ് ആഫീസര്‍ വഴിയോ നേരിട്ടോ ക്ഷേമനിധി സെക്രട്ടറിക്ക് അയയ്ക്കണം. അഡ്മിഷന്‍ കിട്ടി രണ്ടു മാസത്തിനകമോ നവംബര്‍ 30ന് അകമോ നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. 

കോഴ്സ് തീരുന്നതുവരെ ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി, നഴ്സസ് ക്ഷേമനിധി, ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റിന് എതിര്‍വശം, തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ ബന്ധപ്പെടാം.

Keywords: News, Kerala, State, Thiruvananthapuram, Scholarship, Education, Students, Nurses, Award, SSLC, Plus Two, Application invited for Cash Award and Scholarship for Children of  Nurses

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?