കുത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ ബി ജെ പിയില്‍ ചേര്‍ന്നു
കണ്ണൂര്‍: (https://ift.tt/34adIJ7) ഐതിഹാസികമായ കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പന്റെ സഹോദരനും സി പി എം സജീവ പ്രവര്‍ത്തകനുമായ ശശി ബി ജെ പി അംഗത്വമെടുത്തു.
കണ്ണൂരില്‍ ബി ജെ പി തലശേരി മണ്ഡലം ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ആണ് അദ്ദേഹം അംഗത്വമെടുത്തത്. സി പി എമ്മിന്റെ നിലപാടിലെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചാണ് സഹോദരന്‍ സി പി എമ്മില്‍ നിന്ന് രാജി വെച്ച് ബി ജെ പിയില്‍ ചേര്‍ന്നത്.
ഇനി ബി ജെ പിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് പുഷ്പന്റെ സഹോദരന്‍ ശശി അറിയിച്ചു. ഇനിയും കൂടുതല്‍ ആളുകള്‍ ബി ജെ പിയിലേക്ക് എത്തി ചേരുമെന്നും കൂടുതല്‍ കാര്യങ്ങള്‍ പരസ്യമായി പിന്നീട് പറയാമെന്നും അദ്ദേഹം അറിയിച്ചു.
ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ശശിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
Keywords: Kannur, News, Kerala, BJP, CPM, Protest, Resignation, Pushpan's brother, a living martyr in the Kuthuparamba agitation, has joined the BJP
Powered by Info News For You

Comments
Post a Comment