തിരൂരില്‍ ഇരു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം: യുവാവ് വെട്ടേറ്റ് മരിച്ചു
മലപ്പുറം: (www.kvartha.com 10.10.2020) തിരൂര്‍ കൂട്ടായിയില്‍ ഇരു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. യാസര്‍ അറഫാത്ത് (26) ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൂട്ടായി മാസ്റ്റര്‍ പടി സ്വദേശി ഏനിന്റെ പുരക്കല്‍ ഷമീം(24), സഹോദരന്‍ സജീഫ്(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി വീടിന് മുന്നില്‍ മദ്യപിച്ചത് ചോദ്യം ചെയ്തതാണ് സംഘം ചേര്‍ന്നുള്ള ആക്രമണത്തിലേക്ക് കാരണമായത്.
ആയുധങ്ങളുമായി ഇരുവിഭാഗവും സംഘടിച്ചെത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. മരിച്ച യാസര്‍ അറഫാത്തും സുഹൃത്തുക്കളും വീടിന് സമീപത്തെ എല്‍പി സ്‌കൂള്‍ മൈതാനത്ത് കൂട്ടംകൂടിയിരിക്കല്‍ പതിവാണ്. തൊട്ടടുത്ത വീട്ടിലെ ഏണീന്റെ പുരക്കല്‍ അബൂബക്കറും മക്കളും നിരവധി തവണ ഇതിനെതിരെ ഇവര്‍ക്ക് താക്കീത് നല്‍കിയിരുന്നു.
വെള്ളിയാഴ്ച രാത്രിയിലും ഈ വിഷയം സംബന്ധിച്ച് വാക്കേറ്റവുണ്ടാവുകയും തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് പോയ യാസര്‍ അറഫാത്തും സുഹൃത്തുക്കളും പിന്നീട് സംഘടിച്ചെത്തി വെല്ലുവിളി നടത്തുകയായിരുന്നു. തുടര്‍ന്ന് മറുഭാഗവുമായി സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ അബൂബറിന്റെ മക്കളായ ഷമീം, ഷജീം എന്നിവര്‍ക്കാണ് കുത്തേറ്റത്. യാസര്‍ അറഫാത്ത് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Keywords: Malappuram, News, Kerala, Killed, Death, Crime, attack, Police, House, hospital, Treatment, Youth killed in Malappuram Tirur
Powered by Info News For You

Comments
Post a Comment