ഹാത്‌റാസ് കൊലപാതകം റിപോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദിഖ് കാപ്പനെതിരെ വീണ്ടും കേസ്; പുതിയ കേസ് കലാപശ്രമം നടത്തിയെന്ന് ആരോപിച്ച്


ന്യൂഡെല്‍ഹി: (https://ift.tt/31aS71d) ഹാത്‌റാസ് കൊലപാതകം റിപോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദിഖ് കാപ്പനെതിരെ വീണ്ടും കേസെടുത്തു. അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ കലാപശ്രമത്തിനാണ് യുപി പോലീസ് കേസെടുത്തത്. മഥുരയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് പുറമെയാണിത്. രജിസ്റ്റര്‍ ചെയ്ത കേസില്‍ സിദ്ദിഖ് കാപ്പനെയും ഒപ്പം അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെയും പ്രതി ചേര്‍ത്തു. 

News, National, India, Uttar Pradesh, journalist, Case, Police, Custody, Supreme Court of India, One more case against Siddique Kappan


നാലാം തീയതി രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് കാപ്പനെ പ്രതിയാക്കിയത്. എന്നാല്‍, അഞ്ചാം തീയതിയാണ് സിദ്ദിഖ് കാപ്പന്‍ ഹാത്‌റാസിലേക്ക് പോയത്. ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം ഹാത്‌റാസിലേക്ക് പോകും വഴി കരുതല്‍ നടപടി എന്ന നിലയ്ക്കാണ് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കസ്റ്റഡിയിലെടുത്തത്. 

അതേസമയം, മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാഗങ്ങള്‍ സമരത്തിലേക്ക് നീങ്ങുകയാണ്. മലപ്പുറം കളക്ടറേറ്റിലാണ് കുടുംബാഗങ്ങള്‍ ഉള്‍പ്പെട്ടവര്‍ സമരം നടത്താന്‍ ഒരുങ്ങുന്നത്. ടി എന്‍ പ്രതാപന്‍ എംപി സമരം ഉദ്ഘാടനം ചെയ്യും.

പത്രപ്രവര്‍ത്തക യൂണിയന്‍ ഡെല്‍ഹി ഘടകം സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പനെ കസ്റ്റഡിയില്‍ എടുത്തതിനെതിരെ കെയുഡബ്‌ള്യുജെ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു.

Keywords: News, National, India, Uttar Pradesh, journalist, Case, Police, Custody, Supreme Court of India, One more case against Siddique Kappan

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?