അമ്പലക്കുളത്തില്‍ നീന്തല്‍ പരിശീലനം നടത്തവെ വൈദ്യരെ കാണാതായി
പയ്യന്നൂര്‍: (www.kvartha.com 06.10.2020) അമ്പലക്കുളത്തില്‍ നീന്തല്‍ പരിശീലനം നടത്തുന്നതിനിടെ വൈദ്യരെ കാണാതായി. പയ്യന്നൂര്‍ തെക്കീബസാറില്‍ ആരോഗ്യ രക്ഷാശ്രമം ആയുര്‍വേദശാല നടത്തുന്ന സജി വൈദ്യര്‍ എന്ന സജികുമാര്‍ (54) ആണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കുളത്തിലാണ് സംഭവം. രാവിലെ ആറു മുതല്‍ സാധാരണ പരിശീലനം നടത്താറുള്ള സജികുമാര്‍ നിരവധി തവണ കുളത്തിനു കുറുകേ നീന്താറുണ്ട്.
ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പൊലീസിന്റെ പ്രത്യേക അനുമതി വാങ്ങിയും നീന്തല്‍ തുടര്‍ന്നിരുന്നു. തുടക്കത്തില്‍ നിരവധിപേര്‍ ഇയാള്‍ക്കൊപ്പം പരിശീലനം നടത്താറുണ്ടെങ്കില്‍ കഴിഞ്ഞ ഏതാനും ദിവസമായി ഒറ്റക്കാണ് കുളത്തില്‍ എത്താറുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ സമീപവാസികള്‍ നോക്കി നില്‍ക്കെയാണ് കുളത്തിന്റെ മധ്യഭാഗത്തായി സജികുമാര്‍ മുങ്ങിത്താണത്.
പെട്ടെന്നുണ്ടായ തളര്‍ച്ച കാരണം നീന്താന്‍ കഴിയാതാവുകയായിരുന്നു. ജില്ലയിലെ തന്നെ വലിയ ചിറയാണ് പയ്യന്നൂരിലെ ഈ കുളം. മധ്യഭാഗങ്ങളില്‍ ചളി നിറഞ്ഞ അവസ്ഥയുമാണ്. പയ്യന്നൂരില്‍ നിന്ന് ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്. പയ്യന്നൂര്‍ തെക്കീ ബസാറിലെ രാമചന്ദ്രന്‍ വൈദ്യരുടെ മകനായ സജി അന്നൂരിലാണ് താമസം.
Keywords: Payyannur, News, Kerala, Missing, Police, Vaidyar went missing while undergoing swimming training
Powered by Info News For You

Comments
Post a Comment