യുവതി തടാകത്തില്‍ മരിച്ച നിലയില്‍; കാമുകന്റെ ഭീഷണി കാരണം ആത്മഹത്യ ചെയ്തതാണെന്ന് കുറിപ്പ്
മംഗളൂറു: (https://ift.tt/3jxs3DO) പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായ യുവതിയെ സമ്പാജെയില്‍ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാമുകന്റെ ഭീഷണി കാരണം ആത്മഹത്യ ചെയ്തതാണെന്ന് കുറിപ്പ്. സമ്പാജെയിലെ ബാലകൃഷ്ണ ഗൗഢയുടെ മകള്‍ മധുശ്രീയാണ് (26) മരിച്ചത്.
ആശുപത്രി ഹോസ്റ്റലില്‍ താമസിക്കുന്ന യുവതി ഒഴിവ് ദിവസങ്ങളില്‍ വല്ല്യമ്മയുടെ സമ്പാജെയിലെ വീട്ടില്‍ പോവാറുണ്ട്. ആ വീടിന് പരിസരത്തെ തടാകത്തിലാണ് മൃതദേഹം കണ്ടത്.
അഞ്ച് വര്‍ഷം മുമ്പ് ദേവിചരണ്‍ എന്നയാളുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും അയാള്‍ വിവാഹിതനായ ശേഷവും തന്നെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും യുവതി ഡയറിയില്‍ കുറിച്ചതായി പൊലീസ് പറഞ്ഞു. മറ്റാരെയെങ്കിലും വിവാഹം കഴിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഈ കുറിപ്പ് അടിസ്ഥാനമാക്കി യുവതിയുടെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ വിട്ടല്‍ പൊലീസ് കേസെടുത്തു.
Powered by Info News For You

Comments
Post a Comment