കുമ്പഡാജെ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഹസൈനാര്‍ ഹാജി നിര്യാതനായി


കുമ്പഡാജെ (www.evisionnews.co): കുമ്പഡാജെ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ ഹസൈനാര്‍ ഹാജി ഗോസാഡ നിര്യാതനായി. 78 വയസായിരുന്നു. കുമ്പഡാജെ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായും മെമ്പറായും യു.ഡി.എഫ് പഞ്ചായത്ത് ലൈസന്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. അന്നടുക്കം ഖിളര്‍ ജുമാ മസ്ജിദിന്റെ ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ: ആയിഷ. മക്കള്‍: താഹിറ, ഖൈറുന്നിസ. മരുമക്കള്‍: ഫൈസല്‍ വിദ്യാഗിരി, അഷ്റഫ് പള്ളത്തടുക്ക. സഹോദരങ്ങള്‍: അബ്ബാസ്, മുഹമ്മദ്, കുഞ്ഞഹമ്മദ്, അബ്ദുല്‍ ഖാദര്‍.
പഞ്ചായത്തിലെ പ്രവാസി സുഹൃത്തുക്കളെ നെഞ്ചോട് ചേര്‍ത്ത വെച്ച നേതാവിനെയാണ് ഹസൈനാര്‍ ഹാജിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി അനുശോചന യോഗം അഭിപ്രായപ്പെട്ടു. കുമ്പഡാജെ പഞ്ചായത്ത് യുഎഇ കെഎംസിസി നേതാക്കളായ അബ്ദുല്‍ റസാഖ് ചെറൂണി, അബ്ദുല്ല അലാബി ബെളിഞ്ചം, ഷാഫി മാര്‍പ്പനടുക്ക, വൈ ഹനീഫ കുമ്പഡാജെ അനുശോചിച്ചു.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?