ആമസോണില്‍ വരുന്നത് വിലകിഴിവിന്റെ വന്‍ ഓഫര്‍ വില്‍പന; കൈമാറ്റ കിഴിവ് എന്നിവയ്ക്കൊപ്പം സ്മാര്‍ട് ഫോണുകള്‍ക്കും സ്മാര്‍ട് ടിവികള്‍ക്കും ഇതുവരെ കണ്ടിട്ടില്ലാത്ത ഓഫറുകള്‍, മറ്റു നിരവധി ഇളവുകളും

ന്യൂയോര്‍ക്ക്: (https://ift.tt/2HSIxcF) ഇകൊമേഴ്‌സ് കമ്പനികളായ ആമസോണും ഫ്‌ലിപ്കാര്‍ട്ടും വന്‍ ഓഫര്‍ വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. രണ്ട് പ്ലാറ്റ്‌ഫോമുകളും വരാനിരിക്കുന്ന വില്‍പ്പന ദിവസങ്ങള്‍ പ്രഖ്യാപിച്ചു. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലുമായി വരുമ്പോള്‍, ഫ്‌ലിപ്കാര്‍ട്ട് അതിന്റെ ബിഗ് ബില്യണ്‍ ഡെയ്സ് വില്‍പ്പനയുമായി തിരിച്ചെത്തി.

ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. ഒക്ടോബറില്‍ നടക്കുന്ന ഓഫര്‍ വില്‍പ്പനയുടെ ചില ഡീലുകളും ഇളവുകളും ആമസോണ്‍ വെബ്‌സൈറ്റില്‍ വന്നു തുടങ്ങി. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ എച്ച്ഡിഎഫ്‌സി ബാങ്കുമായി കമ്പനി പങ്കാളികളായിട്ടുണ്ട്. വാങ്ങലുകള്‍ക്ക് 10 ശതമാനം തല്‍ക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ കമ്പനി ഉപയോക്താക്കള്‍ക്ക് നോകോസ്റ്റ് ഇഎംഐ സ്‌കീമുകള്‍, വിവിധ ഉല്‍പ്പന്നങ്ങളുടെ കിഴിവുകള്‍, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നുണ്ട്.  

News, World, New York, Amazon, Sale, Discount, Price, Business, Finance, Technology, Amazon great Indian festival sale, Flipkart big billion days sale announced


സാംസങ്, റിയല്‍മെ, ഷിയോമി, ഓപ്പോ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്നുള്ള ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട്ഫോണുകളില്‍ ഡീലുകള്‍ ആസ്വദിക്കാനാകുമെന്ന് ഫ്‌ലിപ്പ്കാര്‍ട്ട് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ലാപ്‌ടോപ്പുകളില്‍ ചിലത് 60 ശതമാനം വരെ കിഴിവില്‍ ലിസ്റ്റുചെയ്യും. 

അതുപോലെ, ഫ്‌ലിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ഡീലുകളിലേക്ക് നേരത്തേ പ്രവേശനം ലഭിക്കും. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 10 ശതമാനം തല്‍ക്ഷണ കിഴിവും പേടിഎമ്മില്‍ ഉറപ്പുള്ള ക്യാഷ്ബാക്കും ഉണ്ടായിരിക്കും. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയുള്‍പ്പെടെ ഒന്നിലധികം ബാങ്കുകളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍ ലഭിക്കും.

ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ 70 ശതമാനം വരെ കിഴിവുകളും എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകളും കാണുമെന്നാണ് പറയുന്നത്. ഈ വിഭാഗത്തില്‍ നിരവധി പുതിയ ലോഞ്ചുകള്‍ നടക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ടിവികള്‍ക്കും വലിയ വീട്ടുപകരണങ്ങള്‍ വിഭാഗത്തിനും എക്‌സ്റ്റെന്‍ഡഡ് വാറന്റി, നോ-കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ എന്നിവ പോലുള്ള ഓഫറുകള്‍ ലഭിക്കും. ഈ വിഭാഗത്തിനുള്ളില്‍ ഷെഡ്യൂള്‍ ചെയ്ത ഡെലിവറിയും ഇന്‍സ്റ്റാളേഷനും വാഗ്ദാനം ചെയ്യുന്നു. പഴയ സാധനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് 13,500 രൂപ വരെ കിഴിവ്, ബജാജ് ഫിന്‍സെര്‍വ് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് നോകോസ്റ്റ് ഇഎംഐ എന്നിവ വാഗ്ദാനം ചെയ്യുമെന്ന് ആമസോണ്‍ അറിയിച്ചു.

ആമസോണിന്റെ സ്വന്തം എക്കോ സ്മാര്‍ട് സ്പീക്കറുകള്‍, ഫയര്‍ ടിവി സ്റ്റിക്കുകള്‍, കിന്‍ഡില്‍ എന്നിവയ്‌ക്കെല്ലാം കോംബോ ഓഫറുകള്‍ക്കൊപ്പം പ്രധാന കിഴിവുകള്‍ ലഭിക്കും. വില്‍പ്പന സമയത്ത് ഷോപ്പങ് നടത്താന്‍ ആമസോണ്‍ പേ വാലറ്റ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 500 രൂപ വരെ പാരിതോഷികം ലഭിക്കും. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പിന്നീടായിരിക്കും വെളിപ്പെടുത്തുക.

ഹോം ആന്‍ഡ് കിച്ചന്‍ വിഭാഗത്തില്‍ 60 ശതമാനം വരെ ഇളവ്, വസ്ത്രങ്ങള്‍ക്ക് 70 ശതമാനം വരെ ഇളവ്, ഭക്ഷണ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ ഇളവ്, ഇലക്ട്രോണിക്‌സ് അനുബന്ധ ഉള്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ കിഴിവ്, ആമസോണ്‍ ഫാഷനില്‍ 80 ശതമാനം വരെ കിഴിവ്, മൊബൈലുകള്‍ക്ക് 40 ശതമാനം വരെ ഇളവ് എന്നിങ്ങനെ നിരവധി ഓഫറുകളാണ് ആമസോണ്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ എല്ലാ വര്‍ഷത്തേയും പോലെ ഇപ്രാവശ്യവും പ്രൈം അംഗങ്ങള്‍ക്കായി വില്‍പ്പന നേരത്തെ തുടങ്ങുമെന്ന് വേണം കരുതാന്‍. ആമസോണ്‍ പ്രൈം അംഗത്വം പ്രതിമാസം, പ്രതിവര്‍ഷം എന്നീ രണ്ട് ഓപ്ഷനുകളില്‍ ലഭ്യമാണ്. സബ്‌സ്‌ക്രിപ്ഷന് പ്രതിമാസം 129 രൂപയും പ്രതിവര്‍ഷം 999 രൂപയുമാണ് ഈടാക്കുന്നത്. ആമസോണിന്റെ ഒരു പ്രത്യേക മൈക്രോസൈറ്റില്‍ കമ്പനി ഡീലുകളും ഓഫറുകളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. നോകോസ്റ്റ് ഇഎംഐ ഓഫറുകള്‍, എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് എന്നിവയ്ക്കൊപ്പം സ്മാര്‍ട് ഫോണുകള്‍ക്കും സ്മാര്‍ട് ടിവികള്‍ക്കും ഇതുവരെ കണ്ടിട്ടില്ലാത്ത ഓഫറുകളായിരിക്കും നല്‍കുക എന്നാണ് ആമസോണ്‍ അവകാശപ്പെടുന്നത്.


Keywords: News, World, New York, Amazon, Sale, Discount, Price, Business, Finance, Technology, Amazon great Indian festival sale, Flipkart big billion days sale announced

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?