കള്ളപ്പണം വെളുപ്പിച്ചതിനും കേസ്; ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഇന്നും ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം (www.evisionnews.co): ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്നും ചോദ്യം ചെയ്യുന്നു. എന്‍ഫോഴ്‌സ്‌മെന്റിന്റെ ബെംഗളൂരുവിലെ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. അതേസമയം നേരത്തെ കേസില്‍ പിടിയിലായ അനൂപിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയ ബിനീഷ് ബിസിനസിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു.
കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചേര്‍ത്താണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വിവിധ അക്കൗണ്ടുകളില്‍ നിന്ന് നിരവധി തവണ അനൂപിന്റെ അക്കൗണ്ടിലേക്ക് പണം വന്നെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പറഞ്ഞു.
Powered by Info News For You

Comments
Post a Comment