ഹോംസ്റ്റേ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയതിന് അടിമാലിയില്‍ മൂന്നു പേര്‍ അറസ്റ്റില്‍

ഇടുക്കി: (https://ift.tt/3ll4Ciq) ഹോംസ്റ്റേ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയതിന് അടിമാലിയില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഹാംസ്റ്റേ നടത്തിപ്പുകാരനും രണ്ട് ഇടപാടുകാരുമാണ് പിടിയിലായത്. നിര്‍ദ്ദേശാനുസരണം സ്ത്രീകളെ ഹോംസ്റ്റേയില്‍ എത്തിച്ച് നല്‍കിയായിരുന്നു ഇടപാടുകളെന്ന് പോലീസ് പറഞ്ഞു. ഹോംസ്റ്റേ നടത്തിപ്പുകാരനായ മുതുവാന്‍കുടി സ്വദേശി സിജോ, ഇടപാടുകാരായ മൂവാറ്റുപുഴ ആരക്കുഴി സ്വദേശി അഖില്‍, തട്ടേക്കണ്ണി സ്വദേശി ജോമി എന്നിവരാണ് അറസ്റ്റിലായത്. ഇടപാടുകാര്‍ ഫോണില്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് സിജോ ഹോംസ്റ്റേയില്‍ സ്ത്രീകളെ കൊണ്ടുവന്നിരുന്നത്.

News, Kerala, State, Idukki, Local News, Police, Abuse, Arrest, Homestay, Accused, Mobile Phone, Homestay abuse in Adimali Three arrested


അടിമാലി കൂമ്പന്‍പാറക്ക് സമീപമുള്ള ഹോംസ്റ്റേയില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് പേര്‍ പിടിയിലായത്. പോലീസിനെ കണ്ട് സിജോയുടെ സഹായി ഓടിരക്ഷപ്പെട്ടു. പരിശോധന സമയത്ത് ഹോംസ്റ്റേയില്‍ നാല് സ്ത്രീകളുണ്ടായിരുന്നു. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോലീസ് വിട്ടയച്ചു. 

ഇവിടെനിന്ന് ഓട്ടോറിക്ഷകളും മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഓണ്‍ലൈന്‍ പണമിടപാടിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവ ഐടി സെല്ലിന് കൈമാറും. വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് ഹോംസ്റ്റേ പ്രവര്‍ത്തിച്ചിരുന്നത്. പെണ്‍വാണിഭ സംഘത്തിന് പിന്നില്‍ റാക്കറ്റുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരുന്നു.

Keywords: News, Kerala, State, Idukki, Local News, Police, Abuse, Arrest, Homestay, Accused,  Mobile Phone, Homestay abuse in Adimali Three arrested

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?