സനൂപ് വധം: മുഖ്യപ്രതി റിമാന്‍ഡില്‍, രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

കുന്നംകുളം: (www.kvartha.com 08.10.2020) സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റിലങ്ങാട് സ്വദേശികളായ ആലിങ്ങ വീട്ടില്‍ സുജയ്കുമാര്‍ (36), കുഴിപറമ്പില്‍ സുനീഷ് (40) എന്നിവരെയാണ് എസിപി ടി എസ് സിനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

കേസിലെ മുഖ്യപ്രതി ചിറ്റിലങ്ങാട് സ്വദേശി തറയില്‍ നന്ദനനെ(50) റിമാന്‍ഡ് ചെയ്തു. നന്ദന്‍ രക്ഷപ്പെട്ട കാറും പൊലീസ് കണ്ടെത്തി. വേലൂരിനു സമീപമുള്ള തണ്ടിലത്താണ് പിടിയിലായവര്‍ ഒളിവില്‍ കഴിഞ്ഞത്. ആക്രമണത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച പകല്‍ വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിക്കുമുന്നില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഒന്നാംപ്രതി നന്ദനനെ ഹാജരാക്കിയത്. 

News, Kerala, Kunnamkulam, Police, Crime, Arrest, Arrested, Accused, Sanoop death: Main accused remanded, two more accused arrested

കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസിപി പറഞ്ഞു. ഞായറാഴ്ച രാത്രി 10.30ഓടെയാണ് ഒന്നാം പ്രതിയുടെ വീടിനടുത്തുള്ള കളരിക്ക് സമീപത്തുവച്ച് സനൂപിനെ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തിയത്. പ്രതികളെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കും. മറ്റു പ്രതികളെ പിടികൂടാന്‍ നാല് പ്രത്യേക പൊലീസ് ടീം പ്രവര്‍ത്തനം ആരംഭിച്ചു.

Keywords: News, Kerala, Kunnamkulam, Police, Crime, Arrest, Arrested, Accused, Sanoop death: Main accused remanded, two more accused arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?