രാത്രി ഏറെ വൈകി ഫോണില്‍ സംസാരിച്ചിരുന്നതിന് മാതാപിതാക്കള്‍ വഴക്കു പറഞ്ഞു; വീടുവിട്ടിറങ്ങിയ യുവാവിനെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി
പെരുവ: (www.kasargodvartha.com 21.10.2020) രാത്രി ഏറെ വൈകി ഫോണില്‍ സംസാരിച്ചിരുന്നതിന് മാതാപിതാക്കള്‍ വഴക്കു പറഞ്ഞതോടെ വീട്ടുകാരോടു വഴക്കിട്ട് വീടുവിട്ടിറങ്ങിയ യുവാവിനെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഒഇഎന്‍ ഇന്ത്യ ലിമിറ്റഡ് ജീവനക്കാരനായ ലിഖില്‍ ജോസഫ് (28) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വീടിന്റെ മുകള്‍നിലയിലെ മുറിയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ശബ്ദം കേട്ട് മുറിയിലെത്തിയ പിതാവ് ജോസഫ് ലിഖിലിന്റെ കൈയില്‍ നിന്നു ഫോണ്‍ പിടിച്ചുവാങ്ങുകയും ഉറങ്ങാന്‍ പറയുകയും ചെയ്‌തെന്നു പൊലീസ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് വീട്ടുകാരോട് വഴക്കിട്ട് ലിഖില്‍ വീടുവിട്ടിറങ്ങി. രാവിലെ അഞ്ചോടെ പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിനും തടിമില്ലിനും സമീപം ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ലിഖിലിനെ കണ്ടെത്തുകയായിരുന്നു.
ലിഖില്‍ വീടുവിട്ടിറങ്ങിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ വെള്ളൂര്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. വീട്ടുകാരും പൊലീസും അന്വേഷിക്കുന്നതിനിടയിലാണ് യുവാവിനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. എറണാകുളത്തെ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: Peruva, News, Kerala, Death, suicide, Youth, Parents, Top-Headlines, House, Police, hospital, Youth found dead in Peruva
Powered by Info News For You

Comments
Post a Comment