കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കി കേന്ദ്രം; ഓഡിറ്റോറിയങ്ങളും തുറക്കാം

ന്യൂഡെല്‍ഹി: (www.kvartha.com 15.10.2020) കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് വ്യാഴാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കി. എന്നാല്‍ സ്‌കൂള്‍ തുറക്കുന്നത് ഉടന്‍ വേണ്ടെന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും വ്യക്തമാക്കി. കേരളം, കര്‍ണ്ണാടകം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഛത്തീസ് ഘട്ട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല. 

നവംബറിന് ശേഷം തീരുമാനമെന്നാണ് നിലപാട്. അതേസമയം ഒമ്പത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ വ്യാഴാഴ്ച മുതല്‍ തുടങ്ങാന്‍ ഉത്തര്‍പ്രദേശും, പഞ്ചാബും തീരുമാനിച്ചിട്ടുണ്ട്. 20 കുട്ടികള്‍ മാത്രം ഒരു സെഷനില്‍ എന്നാണ് ഉത്തര്‍പ്രദേശും പഞ്ചാബും പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്. അതേസമയം വ്യാഴ്ച മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഡിറ്റോറിയങ്ങള്‍ തുറക്കാനും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. 

കോവിഡ് മാനദണ്ഡള്‍ പാലിച്ച് കണ്ടെയ്മെന്റ്‌സോണുകള്‍ക്ക് പുറത്തുള്ള രാജ്യത്തെ സ്‌കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ വ്യാഴാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് കേന്ദ്രാനുമതി ഉള്ളത്. രാജ്യവ്യാപകമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് നടപടി.

New Delhi, News, National, School, COVID-19, Theater, Top-Headlines, Open, Unlock 5, Schools and theatres to open today

Keywords: New Delhi, News, National, School, COVID-19, Theater, Top-Headlines, Open, Unlock 5, Schools and theatres to open today



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?