വയനാട്ടില്‍ ക്ഷീരകര്‍ഷകര്‍ ആശങ്കയില്‍; പശുക്കളില്‍ ഗുരുതര ലമ്പീസ് ചര്‍മ്മ രോഗം വ്യാപിക്കുന്നു


വയനാട്: (https://ift.tt/2G8qaQk) വയനാട്ടില്‍ പശുക്കളില്‍ ഗുരുതര വൈറസ് രോഗമായ ലംമ്പീസ് സ്‌കിന്‍ ഡിസീസ് വ്യാപിക്കുന്നു. പാലുല്‍പ്പാദനം ഗണ്യമായി കുറയുകയും പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ലാതെയും വന്നതോടെ ക്ഷീരകര്‍ഷകര്‍ ആശങ്കയില്‍. കാലില്‍ നീരും ശരീരത്തില്‍ തടിപ്പുമാണ് ആദ്യ ലക്ഷണം. തുടര്‍ന്ന് ശരീരമാസകലം വൃണം. ഈച്ച, കൊതുക് എന്നിവയും രോഗം പരത്തും. രോഗവ്യാപനം ഭയന്ന് കര്‍ഷകര്‍ പശുതൊഴുത്ത് മൂടിയിട്ടിരിക്കുകയാണ്.

അതിവേഗം വ്യാപിക്കുന്ന വൈറസ് രോഗത്തിനുള്ള പ്രതിരോധ വാക്‌സിന് കടുത്ത ക്ഷാമമാണ്. 100 ഡോസ് വാക്‌സിന് 9000 രൂപയാണ് വില. 50 ലിറ്റര്‍ പാല്‍ പ്രതിദിനം വിറ്റിരുന്ന കര്‍ഷകന്‍ പശുവിനെ ചികിത്സക്കാന്‍ വഴിയില്ലാത്ത അവസ്ഥയിലെത്തി. 10 പഞ്ചായത്തുകളിലായി 170 ഓളം പശുക്കള്‍ക്ക് രോഗം ബാധിച്ചു.

News, Kerala, State, Wayanad, Animals, Cow, Virus, Skin Disease, Lumpy skin disease in cow at Wayanad


30 കിലോമീറ്റര്‍ വരെ വായുവിലൂടെ രോഗം പടരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്. തൊഴുത്ത് അണുമുക്തമാക്കുകയും പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്യുകയാണ് പ്രതിരോധ മാഗ്ഗം. ജന്തുരോഗ നിയന്ത്രണ പദ്ധതിനുസരിച്ച് 3000 ഡോസ് വാക്‌സിന് എത്തിച്ചിട്ടുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കാലികളിലൂടെയാണ് രോഗം വന്നതെന്നാണ് കരുതുന്നത്.

Keywords: News, Kerala, State, Wayanad, Animals, Cow, Virus, Skin Disease, Lumpy skin disease in cow at Wayanad

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?