പാസ്പോർട്ട് സേവാകേന്ദ്രത്തിലെ ജീവനക്കാരന് കോവിഡ്; ഓഫീസ് അടച്ചു പൂട്ടി

കാസർകോട്: (https://ift.tt/30xOCl9) ഹെഡ്പോസ്റ്റോഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാസർകോട് പാസ്പോർട്ട് സേവാകേന്ദ്രത്തിലെ ജീവനക്കാരന് കവിഡ് സ്ഥിരീകരിച്ചതോടെ സേവാകേന്ദ്രം താൽക്കാലികമായി അടച്ചിട്ടു.

കഴിഞ്ഞ ദിവസമാണ് ജീവനക്കാരനെ പരിശോധിച്ചപ്പോൾ ഫലം പോസറ്റീവായത്. ദിവസേന നിരവധി പേരാണ് പാസ്പോർട്ടിനായി ഇവിടെയെത്തുന്നത്. ചൊവ്വാഴ്ച്ച നിരവധി പേർ ഓഫീസിന് മുന്നിൽ എത്തിയെങ്കിലും നിരാശയോടെ തിരിച്ചു പോവുകയായിരുന്നു. ഓഫീസ് അടച്ചിട്ട വിവരം പോലും ഓഫീസിന് മുന്നിൽ പതിക്കാത്തത് കാരണം സ്ത്രീകളടക്കമുള്ള നിരവധി പേർ മണിക്കുറുകളോളം കാത്തിരുന്നു മടങ്ങിപ്പോവുകയായിരുന്നു.



കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നേരത്തേ മാസങ്ങളോളം സേവാകേന്ദ്രം അടച്ചിട്ടത് പാസ്പോർട്ട് അപേക്ഷകരെ ഏറെ ദുരിതത്തിലാക്കിയിരുന്നു.


Keywords: Kasaragod, Kerala, News, COVID-19, Passport, Employees, Office, Report, Trending, COVID to employee at the Passport Service Center; The office was closed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?