പള്ളിപ്പറമ്പില്‍ നിന്നും മോഷണം പോയ ചന്ദന മരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി

ബാവിക്കര: (https://ift.tt/34hWsBt) ബാവിക്കര ജുമാ മസ്ജിദ് ഖബർസ്ഥാൻ പറമ്പിൽ നിന്ന് മോഷണം പോയ 18 കിലോയോളം ചന്ദന മരത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. ചന്ദന മരത്തെ കഷണങ്ങളാക്കി വിൽപ്പന നടത്തുന്നതിനായി ചെത്തി മിനുക്കിയ തടികൾ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്യത്തിലാണ് കണ്ടെടുത്തത്. 
കാസർകോട് ഫോറസ്റ്റ് റേഞ്ച് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണം ഊർജിതമാക്കിയതിന്റെ അടിസ്ഥാനത്തിൽ പിടിക്കപ്പെടുമെന്ന സാഹചര്യത്തിൽ ചന്ദനത്തടികൾ പള്ളിപ്പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. 

Sandalwood stolen from Bavikkara Juma Masjid graveyard has found.

കാസർകോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എൻ അനിൽ കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ എൻ രമേശൻ, രാജു എം പി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഉമർ ഫാറൂഖ് കെ എം, ഖമറുന്നിസ എ എ, രാജേഷ് സി, ഡ്രൈവർമാരായ രാഹുൽ കെ, വിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചിരുന്നത്.

Keywords: Thief, Thieves, Masjid, Kasaragod, news, Kerala, Bavikara, Police, Investigation, Top-Headlines, Forest-range-officer, Sandalwood, Stolen, Sandalwood stolen from Bavikkara Juma Masjid graveyard has found.

  < !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?