കോവിഡ് ടെസ്റ്റിന് അംഗീകാരമില്ലെന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടികളുമായി ഡോക്ടേര്‍സ് ലാബ്


കാസര്‍കോട് (www.evisionnews.co): വിദേശത്ത് പോകുന്നവര്‍ക്കുള്ള കോവിഡ് സ്വാബ് കളക്ഷന്‍ നടത്തുന്നതിനും ആന്റിജന്‍ ടെസ്റ്റിനും ഡോക്ടര്‍സ് ലാബിന് അംഗീകാരമുണ്ടായിരിക്കെ തെറ്റായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍കെതിരെ നിയമ നടപടിയുമായി ഡോക്ടര്‍സ് ലാബ് രംഗത്ത്. കഴിഞ്ഞ ഒന്നര വര്‍ഷമായി മികച്ച രീതിയില്‍ അത്യാധുനിക സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയെ തകര്‍ക്കാന്‍ നടത്തിയ ഹീനമായ നീക്കത്തിനെതിരെ മാനനഷ്ട കേസ് ഉള്‍പ്പടെ നിയമനടപടിയുമായി ലാബ് അധികൃതര്‍ രംഗത്തുവന്നു. 

ഒക്ടോബര്‍ 12 മുതല്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും അംഗീകാരം നിലവില്‍ ഉണ്ടായിരിക്കെ വളച്ചൊടിച്ച് വാര്‍ത്തകള്‍ നല്‍കിയവര്‍ക്കെതിരാണ് പരാതി. ആരോഗ്യ വകുപ്പിനെ ലിസ്റ്റില്‍ ജില്ലയില്‍ കോവിഡ് പരിശോധന നടത്തുന്ന ലാബ് പട്ടികയില്‍ ഡോക്ടര്‍സ് ലാബ് ഉണ്ട്. ഒക്ടോബര്‍ പതിനാലിന് വീട്ടില്‍ പോയി സ്രവം എടുത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പകര്‍ച്ചവ്യാധി ആക്ട് പ്രകാരമാണ് 3000 രൂപ പിഴ അടക്കുന്ന വകുപ്പാണ് അല്ലാതെ മറ്റു പരാതികള്‍ ലാബിനെതിരെയില്ല. 


പ്രസ്തുത വിഷയത്തില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയെന്ന് വ്യാജവാര്‍ത്ത ലാബിനെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന് ഭാഗമാണ്. ഇതിനെതിരെ ശക്തമായി നിയമനടപടി സ്വീകരിക്കണമെന്നും അതികൃതര്‍ പറഞ്ഞു. നിലവില്‍ ഉപ്പളയില്‍ കോവിഡ് സ്വാബ് കളക്ഷന്‍ ആരോഗ്യവകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചുവരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?