കണ്ണൂരില്‍ ബൈക്ക് മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
കണ്ണൂര്‍: (www.kvartha.com 18.10.2020) കണ്ണൂരില്‍ ബൈക്ക് മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ ദാരുണമായി മരിച്ചു. കൂത്തുപറമ്പ ചിറ്റാരിപറമ്പ് ചുണ്ടയിലാണ് ബൈക്ക് മരത്തിലിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചത്. കൈതേരി ആറങ്ങാട്ടേരി സ്വദേശികളായ സാരംഗ് (22), അതുല്‍ (21) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. എന്നാല്‍ ഞായറാഴ്ച്ച പുലര്‍ച്ചെയാണ് മൃതദേഹം പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ബൈക്കും ഒരാളുടെ മൃതദേഹവും തോട്ടിലും, മറ്റൊരാളുടെ മൃതദേഹം സമീപത്തെ പറമ്പിലുമാണ് ഉണ്ടായിരുന്നത്. കണ്ണവം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kannur, News, Kerala, Death, Accidental Death, Accident, bike, Police, Two died in bike accident in Kannur
Powered by Info News For You

Comments
Post a Comment