നാല് ദിവസത്തെ കോവിഡ് ചികിത്സക്ക് ശേഷം ഡോണള്‍ഡ് ട്രംപ് വൈറ്റ്ഹൗസിലെത്തി; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടന്‍ സജീവമാകും

വാഷിംഗ്ടണ്‍: (https://ift.tt/3d3iGKk) നാല് ദിവസത്തെ കോവിഡ് ചികിത്സക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ്ഹൗസിലെത്തി.  തിരിച്ചെത്തിയ ട്രംപ്, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടന്‍ സജീവമാകുമെന്ന് അറിയിച്ചു. വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലായിരുന്നു ട്രംപിന്റെ ചികിത്സ. കാവിഡില്‍ ഭയപ്പെടേണ്ടെന്ന് പുറത്തിറങ്ങിയ ശേഷം ട്രംപ് ട്വീറ്റ് ചെയ്തു. എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍ നിന്ന് ഹെലികോപ്ടറിലാണ് ട്രംപ് വൈറ്റ്ഹൗസിലെത്തിയത്. വൈറ്റ്ഹൗസിലെത്തിയ ഉടനെ മാസ്‌ക് മാറ്റി അനുയായികളെ അഭിവാദ്യം ചെയ്തു. വെള്ളിയാഴ്ചയാണ് കോവിഡ് ബാധിതനായ ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ട്രംപ് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുന്നത് ടിവി ചാനലുകള്‍ തത്സമം സംപ്രേഷണം ചെയ്തു. 

News, World, America, Washington, Donald Trump, Covid-19, Health, Hospital, Election, White House, Treatment, Trending, Donald Trump returns to White House after 4-day stay at hospital


നവംബര്‍ മൂന്നിനാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഡോണള്‍ഡ് ട്രംപിന് പൂര്‍ണമായി കോവിഡ് ഭേദമായിട്ടില്ലെന്നാണ് സൂചന. ആശുപത്രി വിട്ടാലും ചികിത്സ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെന്നും വാര്‍ത്ത പുറത്തു വന്നു. 

പനിയും രക്തത്തില്‍ ഓക്സിജന്റെ അളവില്‍ മാറ്റം വരുകയും ചെയ്തത് ട്രംപിന്റെ ആരോഗ്യത്തില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിനിടെ, ട്രംപിന്റെ പ്രധാന വക്താവിന് കോവിഡ് സ്ഥിരീകരിച്ചു.

Keywords: News, World, America, Washington, Donald Trump, Covid-19, Health, Hospital, Election, White House, Treatment, Trending, Donald Trump returns to White House after 4-day stay at hospital

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?