ഗര്‍ഭിണിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി, വയറുകീറി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസ്; സ്ത്രീക്ക് വധശിക്ഷ

വാഷിംങ്ടണ്‍: (www.kvartha.com 18.10.2020) യുഎസില്‍ ഗര്‍ഭിണിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും വയറുകീറി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസില്‍ സ്ത്രീക്ക് വധശിക്ഷ. ലിസ മോണ്‍ഗോമറിയുടെ വധശിക്ഷയാണ് ഇന്‍ഡ്യാനയില്‍ ഡിസംബര്‍ എട്ടിന് നടപ്പാക്കുക. യുഎസില്‍ 67 വര്‍ഷത്തിനുശേഷമാണ് ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. 

1953ലാണ് ഒടുവില്‍ യുഎസില്‍ ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കിയത്. 2004ല്‍ നടന്ന ക്രൂര കൊലപാതകത്തിന്റെ കേസില്‍ ശിക്ഷയില്‍ കഴിയുകയായിരുന്നു ലിസ മോണ്‍ഗോമറി. അതേസമയം മാനസികവിഭ്രാന്തിയെ തുടര്‍ന്നാണ് ലിസ കുറ്റം ചെയ്തതതെന്നും വധശിക്ഷ ഒഴിവാക്കണമെന്നുമുള്ള അവരുടെ അഭിഭാഷകരുടെ അപേക്ഷ കോടതി തള്ളി.

Washington, News, World, Crime, Death, Woman, Court, Killed, Court verdict on killing of a woman

Keywords: Washington, News, World, Crime, Death, Woman, Court, Killed, Court verdict on killing of a woman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?