രാത്രിയില്‍ ഭക്ഷണം വേണമെന്നാവശ്യപ്പെട്ടെത്തിയ യുവാവ് ഹോട്ടല്‍ ഉടമയുടെ മാല പൊട്ടിച്ചെടുത്ത ശേഷം ബൈക്കില്‍ കടന്നുകളഞ്ഞു
നെടുങ്കണ്ടം: (www.kvartha.com 01.10.2020) രാത്രിയില്‍ ഭക്ഷണം വേണമെന്നാവശ്യപ്പെട്ടെത്തിയ യുവാവ് ഹോട്ടല്‍ ഉടമയുടെ മാല പൊട്ടിച്ചെടുത്ത ശേഷം ബൈക്കില്‍ കടന്നുകളഞ്ഞു. മുണ്ടിയെരുമ കാന്താരി ഹോട്ടല്‍ ഉടമസ്ഥ മോളിയുടെ (43) സ്വര്‍ണം പൂശിയ മാലയാണു കവര്‍ന്നത്.
സംഭവത്തെ കുറിച്ച് മോളി പറയുന്നതിങ്ങനെ;
ബുധനാഴ്ച രാത്രി 9.30നു കട അടക്കാന്‍ തുടങ്ങുകയായിരുന്നു. ഒരു ഷട്ടര്‍ പൂര്‍ണമായി താഴ്ത്തി. ഹോട്ടല്‍ വൃത്തിയാക്കുന്നതിനിടെ റോഡില്‍ ഒരു ബൈക്ക് വന്നുനിന്നു. ഹെല്‍മറ്റ് ധരിച്ച യുവാവെത്തി കഴിക്കാന്‍ എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു. ഭക്ഷണം പാഴ്‌സലാക്കി യുവാവിനു നേരെ നീട്ടി.
Powered by Info News For You

ഈ സമയത്താണ് മാല പൊട്ടിച്ചത്. തുടര്‍ന്ന് റോഡില്‍ ബൈക്കുമായി കാത്തു നിന്ന യുവാവിനൊപ്പം രക്ഷപ്പെട്ടു. ബഹളം വച്ചതോടെ കടയില്‍ നിന്നു മറ്റു ജീവനക്കാര്‍ ഇറങ്ങി വന്നു. നെടുങ്കണ്ടം റോഡിലേക്കാണ് ഇവര്‍ രക്ഷപ്പെട്ടതെന്നും മോളി പറയുന്നു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി.
സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവിയില്‍ യുവാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. യുവാക്കളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസും മോട്ടര്‍ വാഹന വകുപ്പും അന്വേഷണം നടത്തുകയാണെന്നു എസ് ഐ ദിലീപ് കുമാര്‍ അറിയിച്ചു.
Keywords: Man left after stealing hotel owner's gold chain, News,Local News,Food,Theft,Police,Probe,Hotel,Kerala.
Powered by Info News For You

Comments
Post a Comment