മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമകാര്യ സെല്‍ രൂപീകരിച്ച് ഉത്തരവിറങ്ങി; അധിക ചെലവെന്ന് ആക്ഷേപം
തിരുവനന്തപുരം: (www.kvartha.com 02.10.2020) മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമകാര്യ സെല്‍ രൂപീകരിച്ച് ഉത്തരവിറങ്ങി. സര്‍ക്കാരില്‍ നിരവധി നിയമ വിദഗ്ധര്‍ പ്രവര്‍ത്തിക്കുമ്പോഴാണ് പുതിയ നിയമനം. അതുകൊണ്ടുതന്നെ പുതിയ നിയമനത്തിനെതിരെ സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുതന്നെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പുതിയ നിയമനം അധിക ചെലവാണെന്നാണ് ആക്ഷേപം. വിജിലന്‍സില്‍ പ്രവര്‍ത്തിച്ചിരുന്ന അഭിഭാഷകനെയാണ് സെല്ലില്‍ നിയമിച്ചിരിക്കുന്നത്.
ഹൈക്കോടതിയിലെ സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എം രാജേഷിനാണ് സെല്ലിന്റെ അധിക ചുമതല നല്‍കിയിരിക്കുന്നത്. യാത്രാബത്തയും ഹോണറേറിയവും പിന്നീട് തീരുമാനിക്കും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
Powered by Info News For You

സംസ്ഥാന സര്‍ക്കാര്‍ കക്ഷിയായുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസറായി 1.10 ലക്ഷംരൂപ ശമ്പളത്തില്‍ മുതിര്‍ന്ന അഭിഭാഷകനെ നേരത്തെ നിയമിച്ചിരുന്നു. അഡ്വ. ജനറല്‍ ഓഫീസുമായി ബന്ധപ്പെട്ട കേസുകളുടെ കാര്യത്തിനായാണ് നിയമനം നല്‍കിയത്. ഇതുകൂടാതെ നിയമകാര്യങ്ങളില്‍ ഉപദേശം നല്‍കാന്‍ എന്‍ കെ ജയകുമാറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചിട്ടുണ്ട്. നിയമകാര്യങ്ങള്‍ ഔദ്യോഗികമായി കൈകാര്യം ചെയ്യാന്‍ നിയമസെക്രട്ടറിയും ഓഫീസര്‍മാരുമുണ്ട്.
നിയമകാര്യങ്ങളില്‍ ഉപദേശം നല്‍കാന്‍ ചീഫ് സെക്രട്ടറിയും നിയമകാര്യ സെല്ലിനു രൂപം നല്‍കിയിട്ടുണ്ട്. ഇതിനൊക്കെ പുറമെയാണ് നിയമകാര്യ സെല്‍ രൂപീകരിച്ച് ഉത്തരവിറങ്ങിയിരിക്കുന്നത്.
നിയമകാര്യങ്ങളില്‍ ഉപദേശം നല്‍കാന്‍ ചീഫ് സെക്രട്ടറിയും നിയമകാര്യ സെല്ലിനു രൂപം നല്‍കിയിട്ടുണ്ട്. ഇതിനൊക്കെ പുറമെയാണ് നിയമകാര്യ സെല്‍ രൂപീകരിച്ച് ഉത്തരവിറങ്ങിയിരിക്കുന്നത്.
Keywords: Law cell setup in CM office, Chief Minister,News,Politics,lawyer,Criticism,Salary,Kerala.
Powered by Info News For You

Comments
Post a Comment