95 വയസുകാരിയെ കുളിമുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ സംഭവം; സഹോദരന്റെ മകന്‍ അറസ്റ്റില്‍
കൊഴിഞ്ഞാമ്പാറ: (www.kvartha.com 01.11.2020) എരുത്തേമ്പതിയില്‍ 95 വയസുകാരിയെ കുളിമുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ സഹോദരന്റെ മകന്‍ അറസ്റ്റില്‍. മലയാണ്ടികൗണ്ടനൂരിലെ വള്ളിയമ്മയെയാണ് വീടിനു പുറത്തുള്ള കുളിമുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അധ്യാപകനായ കുമാരസ്വാമിയാണ് അറസ്റ്റിലായത്. ജാമ്യത്തില്‍ വിട്ടയച്ചു.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നു കൊഴിഞ്ഞാമ്പാറ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തുകയും വള്ളിയമ്മയെ കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഓര്‍മക്കുറവുള്ള വള്ളിയമ്മയെ സംരക്ഷിച്ചിരുന്നതു താനാണെന്നു കുമാരസ്വാമി പറഞ്ഞു. താന്‍ മറ്റൊരിടത്താണു താമസിക്കുന്നത്. വള്ളിയമ്മയുടെ വീടിനു ഗേറ്റ് ഇല്ല. പുറത്തിറങ്ങിറങ്ങി പോകുമെന്നതിനാലാണു പൂട്ടിയത്. വള്ളിയമ്മയെ നോക്കാന്‍ സമീപവാസിയായ സ്ത്രീയെ ഏര്‍പ്പെടുത്തിയിരുന്നതായും കുമാരസ്വാമി പറഞ്ഞു.
Keywords: News, Kerala, Arrest, Arrested, House, Police, hospital, Toilet, Old woman, Kozhinjampara, 95 year old woman locked inside toilet by brother's son in Kozhinjampara
Powered by Info News For You

Comments
Post a Comment