800 കിലോമീറ്റര്‍ പരിധിയില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള ശൗര്യ മിസൈല്‍ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
ബലസോര്‍: (https://ift.tt/34kK6Y9) 800 കിലോമീറ്റര്‍ പരിധിയില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള ശൗര്യ മിസൈല്‍ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. കരയില്‍ നിന്നും കരയിലേക്ക് വിക്ഷേപിക്കാന്‍ സാധിക്കുന്ന ശൗര്യയുടെ പുതിയ പതിപ്പാണ് പരീക്ഷിച്ചത്. ടാര്‍ഗെറ്റിലേക്ക് അടുക്കും തോറും ഹൈപ്പര്‍സോണിക് വേഗത്തില്‍ സഞ്ചരിക്കാന്‍ ശൗര്യ മിസൈലിന് സാധിക്കും. ഒറീസയിലെ ബലസോറില്‍ വച്ചായിരുന്നു പരീക്ഷണം.
ഇത് വളരെ ഭാരം കുറഞ്ഞതും പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പവുമാണ്. നിലവിലുള്ള മറ്റു മിസൈലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശൗര്യയുടെ ഭാരം കുറഞ്ഞതും പ്രവര്‍ത്തിക്കാന്‍ എളുപ്പവുമാണെന്ന് ഡിആര്‍ഡിഒ അറിയിക്കുന്നു.
തന്ത്രപരമായ മിസൈലുകളുടെ നിര്‍മാണ മേഖലയില്‍ സമ്പൂര്‍ണ സ്വാശ്രയത്വം പൂര്‍ത്തീകരിക്കുന്നതിനായാണ് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം ആദ്യം പ്രതിരോധമേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മീര്‍ഭര്‍ ഭാരത് ആഹ്വാനം ചെയ്തിരുന്നു. ഈ പദ്ധതി സജീവമാക്കാന്‍ തന്നെയാണ് ഡിആര്‍ഡിഒയുടെ നീക്കം.
കഴിഞ്ഞ ദിവസം 400 കിലോമീറ്ററിലധികം സ്ട്രൈക്ക് റേഞ്ചില്‍ ലക്ഷ്യത്തിലെത്താന്‍ കഴിയുന്ന ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്നതിനാല്‍ ഇന്ത്യന്‍ കര അതിര്‍ത്തികളില്‍ ശത്രുക്കള്‍ക്ക് വെല്ലുവിളിയാകുവാന്‍ പ്രാപ്തമായ മിസൈലാണ് ശൗര്യ.
Powered by Info News For You

Comments
Post a Comment