അലാസ്‌കയ്ക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി തിരമാലകള്‍ രൂപപ്പെട്ടതായി റിപോര്‍ട്ട്



ലോസ് ഏഞ്ചല്‍സ്: (https://ift.tt/37t28Lf) അലാസ്‌കയ്ക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഭൂചലനത്തെ തുടര്‍ന്ന് മേഖലയില്‍ ചെറിയ സുനാമി തിരമാലകള്‍ ഉണ്ടായതായും റിപോര്‍ട്ട്. നാശനഷ്ടമുണ്ടായതായി വിവരങ്ങള്‍ ഇല്ല. തിങ്കളാഴ്ച പ്രാദേശിക സമയം 1.54നാണ് ഭൂചലനമുണ്ടായത്.  

News, World, America, Los Angeles, Earth Quake, Waves, Tsunami, Major 7.5 magnitude quake off Alaska triggers small tsunami waves


സാന്‍ഡ് ഹില്‍ നഗരത്തിന് 100 കിലോമീറ്റര്‍ അകലെ 40 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ വ്യക്തമാക്കി. രണ്ട് അടി ഉയരത്തിലുള്ള തിരമാലകളാണ് ഉണ്ടായതെന്നും റിപോര്‍ട്ടുകള്‍. അഞ്ചിന് മുകളില്‍ തീവ്രതയുള്ള തുടര്‍ചലനങ്ങള്‍ ഉണ്ടായതായും യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ അറിയിച്ചു.  

സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് അമേരിക്കയിലെ കിഴക്കന്‍ തീരമേഖലയിലെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അലാസ്‌ക, പെനിന്‍സുല എന്നിവിടങ്ങളിലെ ആളുകളെയാണ് ഒഴിപ്പിച്ചതെന്ന് നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ പറഞ്ഞു.

Keywords: News, World, America, Los Angeles, Earth Quake, Waves, Tsunami, Major 7.5 magnitude quake off Alaska triggers small tsunami waves

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?