പാകിസ്ഥാനില്‍ മദ്റസയില്‍ സ്ഫോടനം; കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടെന്ന് റിപോര്‍ട്ട്, 70ലേറെ പേര്‍ക്ക് പരിക്ക്


പെഷവാര്‍: (https://ift.tt/3ovR5XC) പാകിസ്ഥാനിലെ പെഷവാറില്‍ മദ്റസയില്‍ സ്ഫോടനം. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഒരു മതവിദ്യാലയത്തില്‍ ഒരു ഖുറാന്‍ പഠന ക്ലാസ്സിന് നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ഇസ്ലാമാബാദിന് പടിഞ്ഞാറ് 170 കിലോമീറ്റര്‍ (100 മൈല്‍) അകലെ പെഷവാറിലെ മദ്രസയിലാണ് അപകടം. സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 70ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടാഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. പ്ലാസ്റ്റിക് ബാഗില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചാണ് മദ്റസയില്‍ സ്ഫോടനം നടത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

News, World, International, Pakistan, Bomb Blast, Death, Children, Injury, Madrassa, Police, 7 Students died, Scores Injured In Blast At Madrassa In Peshawar


പരിക്കേറ്റവരെ ലേഡി റീഡിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാനിലെ പ്രമുഖ മാധ്യമം ഡോണും റിപോര്‍ട്ട് ചെയ്തു. ഞായറാഴ്ച ബലൂചിസ്ഥാനില്‍ നടന്ന സ്ഫോടനത്തിലും മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Keywords: News, World, International, Pakistan, Bomb Blast, Death, Children, Injury, Madrassa, Police, 7 Students died, Scores Injured In Blast At Madrassa In Peshawar

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?