ഉയര്‍ന്ന ജാതിക്കാരന്റെ പറമ്പിലേക്ക് ആടുകള്‍ കയറഴിഞ്ഞ് ഓടിക്കയറി, ദലിതനെക്കൊണ്ട് കാലുപിടിച്ച് മാപ്പു പറയിച്ചു; 7 പേര്‍ അറസ്റ്റില്‍
ചെന്നൈ: (www.kvartha.com 14.10.2020) ആടുകള്‍ കയറഴിഞ്ഞ് ഉയര്‍ന്ന ജാതിക്കാരന്റെ പറമ്പിലേക്ക് ഓടിക്കയറിയതിന്റെ പേരില്‍ ദലിതനെക്കൊണ്ട് കാലുപിടിച്ച് മാപ്പു പറയിച്ചു. തമിഴ്‌നാട് തൂത്തുക്കുടിയിലാണ് സംഭവം. ദലിതനായ പോള്‍രാജ് (60) വളര്‍ത്തുന്ന ആടുകള്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട ശിവസംഗുവിന്റെ പറമ്പില്‍ കയറിയെന്ന കുറ്റം ആരോപിച്ചാണ് പോള്‍രാജിനെ കൊണ്ട് മാപ്പ് പറയിപ്പിച്ചത്. കയറഴിഞ്ഞ് പോയതിനെ തുടര്‍ന്ന് ആടുകളിലൊന്ന് ശിവസംഗുവിന്റ പറമ്പിലെത്തുകയും അതിനെ പുറത്തേക്കിറങ്ങുന്നതിനിടെ മറ്റ് ആടുകള്‍ കൂട്ടംതെറ്റുകയുമായിരുന്നു.
ആടുകള്‍ പറമ്പിലേക്ക് കയറിയത് ചോദ്യം ചെയ്യാന്‍ ശിവസംഗു തന്റെ പണിക്കാരെയും കൂട്ടി പോള്‍രാജിനെടുത്തെത്തുകയും തുടര്‍ന്ന് അവിടെ വെച്ച് ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. മര്‍ദനം തുടരുന്നതിനിടെ പോള്‍രാജും തിരിച്ച് അടിച്ചു. ദലിതനായ പോള്‍രാജ് ഉയര്‍ന്ന ജാതിക്കാരനായ ശിവസംഗുവിനെ അടിച്ചുവെന്നത് ആ സമുദായത്തിന് തന്നെ അപമാനമാണ് എന്ന് പറഞ്ഞായിരിന്നു അടുത്ത കുറ്റം. തുടര്‍ന്ന് തേവര്‍ സമുദായംഗങ്ങള്‍ ചേര്‍ന്ന് പോള്‍രാജിനെ വിളിച്ച് വരുത്തുകയും ശിവസംഗുവിന്റെ കാല്‍പിടിച്ച് മാപ്പ് പറയിപ്പിക്കുകയുമായിരുന്നു.
സംഭവത്തിന്റെ വീഡിയോ എടുത്തവര്‍ തന്നെ ഉയര്‍ന്ന ജാതിക്കാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന മുന്നറിയിപ്പോടെ വീഡിയോ പ്രചരിപ്പിച്ചത്. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് പോള്‍രാജ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പോള്‍രാജിന്റെ പരാതിയില്‍ ശിവസംഗുവും മകനുമടക്കം ഏഴ് പേരാണ് അറസ്റ്റിലായത്. പട്ടികജാതി പട്ടികവര്‍ഗ നിരോധന നിയമം. ഐടി നിയമം, കലാപത്തിന് ശ്രമിക്കല്‍ തുടങ്ങിയ വകുപ്പ് പ്രകാരമാണ് കേസ്.
#அநாகரிகம்: வட இந்திய மாநிலங்களில் மட்டுமல்ல; தமிழ்நாட்டிலும் தொடரும் அநாகரிகம். கயத்தாறு அருகே ஓலைக்குளம் கிராமம் ஆதிக்குடியினத்தைச் சார்ந்தவரின் ஆடுகள் தங்களின் கொல்லைப் பகுதியில் எப்படி நுழையலாமென இந்தக் கேவலத்தை அரங்கேற்றியுள்ளனராம். pic.twitter.com/6BBvT2PkfF
— Thol. Thirumavalavan (@thirumaofficial) October 12, 2020
Keywords: Chennai, News, National, Arrest, Arrested, Police, Complaint, Case, 7 held for forcing Dalit to fall at OBC man’s feet in Tamil Nadu
Powered by Info News For You

Comments
Post a Comment