കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 68 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
കണ്ണൂര്‍: (https://ift.tt/34kK6Y9) കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 1.34 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. 68 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. മസ്‌ക്കത്തില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി വി എം സബിത്ത്, തലശ്ശേരി സ്വദേശി മുഹമ്മദ് റഫ്സല്‍ എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.
വന്ദേമാതരം പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചാര്‍ട്ടഡ് വിമാനങ്ങളിലാണ് സ്വര്‍ണക്കടത്ത് നടക്കുന്നത്. വരും ദിനങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത പ്രകാരം കണ്ണൂരിലിറങ്ങുന്നുണ്ട്. സ്വര്‍ണക്കടത്ത് തടയുന്നതിനായി പരിശോധന ശക്തമാക്കാമെന്ന് കസ്റ്റംസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment